video
play-sharp-fill
രാജ്യത്തെ ഏറ്റവും മികച്ച മുഖ്യമന്ത്രി: യോഗി ആദിത്യനാഥ് ; ക്ലീൻ ഇമേജ് ഉള്ള മുഖ്യമന്ത്രി എന്ന് സർവേയിൽ കണ്ടെത്തൽ ; മികച്ച ഏഴ് പേരിൽ ആദിത്യനാഥ് മാത്രമാണ് ബിജെപി മുഖ്യമന്ത്രി

രാജ്യത്തെ ഏറ്റവും മികച്ച മുഖ്യമന്ത്രി: യോഗി ആദിത്യനാഥ് ; ക്ലീൻ ഇമേജ് ഉള്ള മുഖ്യമന്ത്രി എന്ന് സർവേയിൽ കണ്ടെത്തൽ ; മികച്ച ഏഴ് പേരിൽ ആദിത്യനാഥ് മാത്രമാണ് ബിജെപി മുഖ്യമന്ത്രി

 

സ്വന്തം ലേഖകൻ

ഡൽഹി: രാജ്യത്തെ ഏറ്റവും മികച്ച മുഖ്യമന്ത്രി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഇന്ത്യ ടുഡെ ഗ്രൂപ്പ്-കാർവി ഇൻസൈറ്റ് മൂഡ് ഓഫ് ദി നാഷൺ സർവേയിലാണ് യോഗിയുടെ പേര് ഒന്നാം സ്ഥാനത്ത് എത്തിയത്. സർവേയിലെ മികച്ച ഏഴ് മുഖ്യമന്ത്രിമാരിൽ ആദിത്യനാഥ് മാത്രമാണ് ബിജെപി മുഖ്യമന്ത്രിയെന്നതാണ് മറ്റൊരു പ്രത്യേകത. ഇത് രണ്ടാം തവണയാണ് യോഗി ഈ നേട്ടത്തിന് അർഹനാവുന്നത്.

18 ശതമാനം പേരാണ് യോഗി ആദിത്യനാഥിനെ പിന്തുണച്ചത്. കുറ്റകൃത്യങ്ങൾ തുടച്ച് നീക്കി, കടുത്ത തിരുമാനങ്ങൾ എടുക്കാൻ പോലും ഭയപ്പെടാത്ത ക്ലീൻ ഇമേജ് ഉള്ള മുഖ്യമന്ത്രി എന്നാണ് സർവ്വേയിലെ കണ്ടെത്തൽ. മാത്രമല്ല ആദിത്യനാഥിൻറെ നേതൃത്വത്തിൽ യുപി ആകർഷകമായ നിക്ഷേപ സൗഹൃദ ഇടമായി മാറിക്കൊണ്ടിരിക്കുകയാണെന്നും സർവ്വേ പറയുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാൾ, പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജി എന്നിവരാണ് പട്ടികയിൽ രണ്ടാം സ്ഥാനം നേടിയത്. 11 ശതമാനം പേരാണ് ഇരുവരേയും പിന്തുണച്ചത്. ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ ആണ് മൂന്നാം സ്ഥാനത്ത്. 10 ശതമാനം വോട്ടാണ് നിതീഷ് നേടിയത്. ഒഡീഷ മുഖ്യൻ നവീൻ പട്‌നായിക്, മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ എന്നിവരും പട്ടികയിൽ ഇടംപിടിച്ചു.