Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

മൂവാറ്റുപുഴ: കാറിനുള്ളിൽ ഒരു വയസുള്ള കുഞ്ഞിനെ കിടത്തി മാതാപിതാക്കൾ ഭക്ഷണം കഴിക്കാൻ പോയി.തിരികെ എത്തി ഡോർ തുറക്കാൻ കഴിയാതായതോടെ കാറിൽ കുടുങ്ങിയ കുഞ്ഞിനെ രക്ഷപ്പെടുത്തിയത് അഗ്നിരക്ഷാസേന. വ്യാഴാഴ്ച രാവിലെ മൂവാറ്റുപുഴ പി.ഒ ജംഗ്ഷനു സമീപമുള്ള ഹോട്ടലിനു മുന്നിലാണ് സംഭവം. കുഞ്ഞിനെ കാറിൽ കിടത്തി ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ കയറിയ കുടുംബാംഗങ്ങൾ തിരികെ എത്തിയപ്പോൾ കാർ തുറക്കാൻ കഴിയാതിരുന്നതോടെയാണു കുഞ്ഞ് കാറിനുള്ളിൽ കുടുങ്ങിയത്.

കാഞ്ഞിരപ്പിള്ളിയിൽ നിന്നു പെരുമ്പാവൂർ ഭാഗത്തേക്കു പോകുകയായിരുന്ന കുടുംബത്തിലെ ഒരു വയസുള്ള കുഞ്ഞാണ് കാറിൽ കുടുങ്ങിയത്. കാറിന്റെ ഡോർ തുറക്കാൻ ഏറെ നേരം ശ്രമിച്ചിട്ടും കഴിയാതെ വന്നതോടെ നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് അഗ്നിരക്ഷാ സേന ഉദദ്യോഗസ്ഥരെത്തി കാറിന്റെ ചില്ല് അറുത്തുമാറ്റി കുട്ടിയെ പുറത്തെടുക്കുകയായിരുന്നു. സീനിയർ ഫയർ ആൻഡ് റസ്‌ക്യൂ ഓഫിസർ കെ.എം.ജാഫർഖാന്റെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവർത്തനം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group