
ആസിഡ് ആക്രമണത്തിന് ഇരയായവരുടെ മുഖം മേക്കപ്പ് ലുക്കിന് വേണ്ടി പരീക്ഷിച്ച ദീപിക പദുകോൺ മാപ്പ് പറയണം ; കങ്കണ റണാവത്ത്
സ്വന്തം ലേഖകൻ
കൊച്ചി : തന്റെ സഹോദരി രംഗോലി ആസിഡ് അക്രമണത്തെ അതിജീവിച്ച ഒരു സ്ത്രീയാണ്.ആസിഡ് ആക്രമണത്തിന് ഇരയാവരുടെ മുഖം മേക്കപ്പ് ലുക്കിന് വേണ്ടി പരീക്ഷിച്ച ദീപിക പദുകോൺ മാപ്പ് പറയണമെന്ന ആവശ്യവുമായി കങ്കണ റണാവത്ത് രംഗത്ത്. ദീപികയുടെ ആ വീഡിയോ കണ്ടപ്പോൾ രംഗോലിയുടെ മനസ് വല്ലാതെ വേദനിച്ചു. ചിത്രത്തിന്റെ പ്രചരണത്തിന് വേണ്ടി ഇത്തരം മാർഗങ്ങൾ സ്വീകരിക്കരുത്.
അങ്ങനെ ആകണമെന്ന് ആരും ആഗ്രഹിക്കുന്നില്ല. ദീപികയ്ക്ക് ഇതേക്കുറിച്ച് അവരുടേതായ വിശദീകരണങ്ങൾ ഉണ്ടായിരിക്കാം. എന്നാൽ ഈ സംഭവത്തിൽ ദീപിക മാപ്പ് പറയണം. തെറ്റ് ചെയ്യാത്തവരായി ആരുമില്ല, അതുകൊണ്ട് തന്നെ മാപ്പ് പറയുന്നതിൽ ദുരഭിമാനം വേണ്ട’ എന്നാണ് കങ്കണ പറഞ്ഞത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ദീപിക നായികയായി എത്തിയ ‘ഛപാക്’ എന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായിട്ടാണ് താരം മേക്കപ്പ് ആർട്ടിസ്റ്റിനോട് തന്റെ സിനിമകളിലെ മൂന്ന് കഥാപാത്രങ്ങളെ പുനരാവിഷ്‌കരിക്കാൻ ആവശ്യപ്പെട്ടത്. ‘ഓം ശാന്തി ഓം’, ‘പീകു’, ‘ഛപാക്’ എന്നീ ചിത്രങ്ങളിലെ കഥാപാത്രങ്ങളെയാണ് ദീപികയുടെ ആവശ്യപ്രകാരം മേക്കപ്പ് ആർട്ടിസ്റ്റ് പുനരാവിഷ്‌കരിച്ചത്. ഇതാണ് ഇപ്പോൾ വിവാദമായിരിക്കുന്നത്.