play-sharp-fill
അവസാനമായി ആരെയെങ്കിലും കാണാൻ ആഗ്രഹമുണ്ടോ…? എതെങ്കിലും മതഗ്രന്ഥങ്ങൾ വായിക്കണോ…? നിർഭയ കൊലക്കേസിലെ നാല് പ്രതികളോടും അന്ത്യാഭിലാഷങ്ങൾ ആരാഞ്ഞ് നോട്ടീസ് നൽകി

അവസാനമായി ആരെയെങ്കിലും കാണാൻ ആഗ്രഹമുണ്ടോ…? എതെങ്കിലും മതഗ്രന്ഥങ്ങൾ വായിക്കണോ…? നിർഭയ കൊലക്കേസിലെ നാല് പ്രതികളോടും അന്ത്യാഭിലാഷങ്ങൾ ആരാഞ്ഞ് നോട്ടീസ് നൽകി

സ്വന്തം ലേഖകൻ

ന്യൂഡൽഹി: അവസാന കൂടിക്കാഴ്ചയ്ക്കായി ആരെയാണ് കാണാൻ ആഗ്രഹിക്കുന്നത്? സ്വത്ത് ഉണ്ടെങ്കിൽ, അത് മറ്റൊരാൾക്ക് കൈമാറാൻ അവർ ആഗ്രഹിക്കുന്നുണ്ടോ? മതപുസ്തകം വായിക്കാൻ ആഗ്രഹമുണ്ടോ? നിർഭയ വധക്കേസിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് നാല് പ്രതികൾക്കും അന്ത്യാഭിലാഷങ്ങൾ ആരാഞ്ഞ് നോട്ടീസ് നൽകി.


ഫെബ്രുവരി ഒന്നിന് രാവിലെ ആറ് മണിക്കാണ് നാല് പ്രതികളുടെയും വധശിക്ഷ നടപ്പാക്കുന്നത്. നേരത്തെ ജനുവരി 22 ന് വധശിക്ഷ നടത്താനായിരുന്നു ഉദ്ദേശിച്ചത്. എന്നാൽ, കേസിലെ പ്രതികളിലൊരാളായ മുകേഷ് സിങ് ദയാഹർജി നൽകിയതോടെ ശിക്ഷ നടപ്പാക്കുന്നത് നീണ്ടുപോവുകയായിരുന്നു. മുകേഷിന്റെ ദയാഹർജി രാഷ്ട്രപതി രാംനാഥ് കോവിന്ദ് തള്ളിയതോടെയാണ് ഫെബ്രുവരി ഒന്നിന് വധശിക്ഷ നടപ്പാക്കാനുള്ള പുതിയ മരണവാറണ്ട് കോടതി പുറപ്പെടുവിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നിർഭയ കൊലക്കേസിൽ ഒന്നാം പ്രതി റാം സിങ്ങ്, അയാളുടെ സഹോദരൻ മുകേഷ് സിങ്ങ്, വിനയ് ശർമ്മ, പവൻ ഗുപ്ത, അക്ഷയ് സിങ്ങ് കൂടാതെ പ്രായപൂർത്തിയാകാത്ത പ്രതി ഇങ്ങനെ നീളുന്നു ഈ പ്രതിപട്ടിക. ഇതിൽ ഒന്നാം പ്രതി റാം സിങ്ങ് ജയിലിൽ വച്ച് മരിച്ചിരുന്നു. ആത്മഹത്യയാണെന്നാണ് പോലീസ് പറയുന്നത്. ജുവനൈൽ പ്രതി മൂന്ന് വർഷത്തെ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങുകയും ചെയ്തിരുന്നു. ബാക്കിയുള്ള നാല് പ്രതികളുടെ വധശിക്ഷയാണ് നടപ്പാക്കാനിരിക്കുന്നത്.