play-sharp-fill
തുമ്മിയാൽ മൂക്ക് തെറിക്കില്ലായിരിക്കാം പക്ഷേ, തുപ്പിയാൽ കീശതെറിക്കും

തുമ്മിയാൽ മൂക്ക് തെറിക്കില്ലായിരിക്കാം പക്ഷേ, തുപ്പിയാൽ കീശതെറിക്കും

സ്വന്തം ലേഖകൻ

വയനാട്: ഇനി മുതൽ ബത്തേരിയിലെ നിരത്തുകളിൽ തുപ്പിയാൽ 500 രൂപ പിഴയീടാക്കാനൊരുങ്ങി ബത്തേരി നഗരസഭ.

മലബാർ മേഖലയിലെ നഗരങ്ങളിൽ വൃത്തിയുടെ കാര്യത്തിൽ ബത്തേരി സുൽത്താനാണ്. ടൗണിൽ ചപ്പുചവറുകൾ കാണാനേയില്ല.വീടുനിർമ്മാണ അനുമതി ലഭിക്കണമെങ്കിൽ മുറ്റത്ത് ഒരു വൃക്ഷത്തൈ നടണമെന്ന് നിർദേശം വെച്ച നഗരസഭയാണ് ഇപ്പോൾ മറ്റൊരു ഗംഭീര തീരുമാനമെടുത്തിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മുഖവും വായും കഴുകിത്തുപ്പുന്നതും പിഴയുടെ പരിധിയിൽപ്പെടും. നിലവിൽ മുറുക്കിത്തുപ്പി വൃത്തികേടായ സ്ഥലങ്ങൾ ഉടൻ കഴുകി വൃത്തിയാക്കും.

ഈ നിർദേശം നടപ്പിലാക്കാൻ നഗരസഭ ആരോഗ്യവിഭാഗം പൊലീസിന്റെ കൂടി സഹായം തേടും. ടൗണുകളിൽ ക്യാമറകളും പോസ്റ്ററുകളും ബോധവൽക്കരണ ക്യാപെയിനുകളും നടത്താനാണ് നഗരസഭയുടെ തീരുമാനം.