പൊതു പണിമുടക്കിന് ഹാജരാകാത്ത ജീവനക്കാർക്കും അന്നേ ദിവസത്തെ ശമ്പളം നൽകാൻ സർക്കാർ ഉത്തരവ്

Spread the love

 

സ്വന്തം ലേഖകൻ

തിരുവനന്തപുരം: പൊതു പണിമുടക്കിന് ഹാജരാകാത്ത ജീവനക്കാർക്കും അന്നേ ദിവസത്തെ ശമ്പളം നൽകാൻ സർക്കാർ ഉത്തരവ്. കേന്ദ്രനയങ്ങൾക്കെതിരെ സംസ്ഥാന സർക്കാരിന്റെ പിന്തുണയോടെയാണ് പൊതു പണിമുടക്ക് നടത്തിയത്.

ജനുവരി എട്ടിന് നടത്തിയ പൊതുപണിമുടക്ക് കേരളത്തിൽ ഹർത്താലായി മാറിയിരുന്നു.സെക്രട്ടേറിയേറ്റടക്കമുള്ള സർക്കാർ ഓഫീസുകളിൽ ഭൂരിപക്ഷം ജീവനക്കാരും എത്തിയില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പതിനാറാം തീയതി മുതൽ പതിനാറാം തീയതി വരെ കണക്കാക്കിയാണ് ജീവനക്കാർക്ക് ശമ്പളം നൽകുന്നത്. ഹാജർ നിലയും ശ്ബളവും സ്പാർക്ക് സോഫ്റ്റ് വെയർ വഴിയാണ് ബന്ധിപ്പിച്ചിരിക്കുന്നത്. എട്ടാം തീയതിയിലെ ഹാജർ ക്രമീകരിക്കാത്തതിനാൽ ഒരുപാട് പേരുടെ ശമ്പളം ഒരുമിച്ച് മുടങ്ങുന്ന സാഹചര്യമുണ്ടായി. ഇതേത്തുടർന്നാണ് പൊതുഭരണവകുപ്പിന്റെ ഉത്തരവ്.