play-sharp-fill
കള്ളന്മാരുടെ അതിബുദ്ധി ആപത്തായി : സി.സി.ടി.വി കാമറ മോഷ്ടിക്കാൻ ശ്രമിച്ചവരെ കുടുക്കിയത് മറ്റൊരു സിസിടിവി കാമറ ; രണ്ട് പേർ പൊലീസ് പിടിയിൽ

കള്ളന്മാരുടെ അതിബുദ്ധി ആപത്തായി : സി.സി.ടി.വി കാമറ മോഷ്ടിക്കാൻ ശ്രമിച്ചവരെ കുടുക്കിയത് മറ്റൊരു സിസിടിവി കാമറ ; രണ്ട് പേർ പൊലീസ് പിടിയിൽ

സ്വന്തം ലേഖകൻ

ബാലരാമപുരം: കള്ളന്മാരുടെ അതിബുദ്ധി ആപത്തായി. സിസിടിവി കാമറ മോഷ്ടിക്കാൻ ശ്രമിച്ചവരെ കുടുക്കിയത് മറ്റൊരു സി.സി.ടി.വി കാമറ. രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. മോഷണ ശ്രമം അടുത്തുള്ള മറ്റൊരു സിസിടിവി കാമറയിൽ പതിഞ്ഞതാണ് പണിയായത്. മോഷ്ടാക്കൾ ഇതിൽ ഒരു സിസിടിവി കാമറ മാത്രമെ കണ്ടിരുന്നുള്ളു.

തിരുവനന്തപുരം തേമ്പാമുട്ടത്ത് കള്ളന്മാരുടെ ശല്യം വർധിച്ചതിനെ തുടർന്ന് ഒരുമ റസിഡന്റ് അസോസയേഷനാണ് ജംഗ്ഷനിൽ രണ്ട് സിസിടിവി ക്യാമറ സ്ഥാപിച്ചത്. ഇത് അഴിച്ച് മാറ്റാനായിരുന്നു മോഷ്ടാക്കളുടെ ശ്രമം. എന്നാൽ ഇതിൽ ഒരു കാമറ മാത്രമെ കള്ളൻന്മാർ കണ്ടിരുന്നുള്ളു. ഒരെണ്ണം അഴിച്ച് മാറ്റാൻ ശ്രമിക്കുന്നതിനിടെയാണ് സംഭവം രണ്ടാമത്തെ സിസിടിവിയിൽ കുടുങ്ങിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബാലരാമപുരം തലയൽ ഇടക്കോണം തോട്ടിൻകര വീട്ടിൽ സിൽക്ക് അനി എന്ന് വിളിക്കുന്ന അനി, തേമ്ബാമുട്ടം പണയിൽ പുത്തൻവീട്ടിൽ അജി എന്നു വിളിക്കുന്ന രാജേഷ് എന്നിവരാണ് പൊലീസ് പിടികൂടിയത്. ആദ്യം സിസിടിവി കാമറ അഴിച്ച് മാറ്റിയ ശേഷം വരും ദിവസങ്ങളിൽ മറ്റ് മോഷണം നടത്താനായിരുന്നു ഇവരുടെ പദ്ധതി. എന്നാൽ രണ്ട് സിസിടിവി സ്ഥാപിച്ചത് മോഷ്ടാക്കൾ അറിഞ്ഞിരുന്നില്ല.