video
play-sharp-fill

അമ്മ മുടി വെട്ടാൻ നിർബന്ധിച്ചതിൽ മനംനൊന്ത് മകൻ ആത്മഹത്യ ചെയ്തു

അമ്മ മുടി വെട്ടാൻ നിർബന്ധിച്ചതിൽ മനംനൊന്ത് മകൻ ആത്മഹത്യ ചെയ്തു

Spread the love

 

സ്വന്തം ലേഖകൻ

ചെന്നൈ: അമ്മ മുടി വെട്ടാൻ നിർബന്ധിച്ചതിൽ മനംനൊന്ത് പതിനാറുകാരൻ ആത്മഹത്യ ചെയ്തു. പതിനൊന്നാം ക്ലാസ് വിദ്യാർത്ഥിയായ ശ്രീനിവാസനാണ് മുടിവെട്ടാൻ ആവശ്യപ്പെട്ടതിനെ തുടർന്ന് ജീവനൊടുക്കിയത്.

ചെന്നൈയിൽ സിനിമ മേഖലയിൽ ജോലി ചെയ്തു വരികയായിരുന്ന കുട്ടിയുടെ അമ്മ അവധിക്ക് വന്നപ്പോൾ കുട്ടിയോട് മുടി വെട്ടാൻ നിർബന്ധിച്ചിരുന്നു. തുടർന്ന് ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടാവുകയും ചെയ്തു. ജോലി കഴിഞ്ഞ് വീട്ടിൽ തിരിച്ചെത്തിയ അമ്മയാണ് മകനെ തൂങ്ങിമരിച്ച നിലയിൽ കണ്ടത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കുട്ടിയോട് മുടിവെട്ടാൻ ആവശ്യപ്പെട്ടതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് പോലീസ് പറയുന്നു. സംഭവത്തിൽ അന്വേഷണം നടക്കുന്നുണ്ട്.