video
play-sharp-fill

ജമ്മു കാശ്മീരിൽ വീണ്ടും ഏറ്റുമുട്ടൽ: സൈന്യം മൂന്ന് ഭീകരരെ വധിച്ചു

ജമ്മു കാശ്മീരിൽ വീണ്ടും ഏറ്റുമുട്ടൽ: സൈന്യം മൂന്ന് ഭീകരരെ വധിച്ചു

Spread the love

 

സ്വന്തം ലേഖകൻ

ശ്രീനഗർ: ജമ്മു കാശ്മീരിലെ സോപിയാൻ ജില്ലയിൽ നടന്ന ഏറ്റുമുട്ടലിൽ സൈന്യം മൂന്ന് ഭീകരരെ വധിച്ചു. സോപിയാൻ ജില്ലയിലെ വാച്ചി മേഖലയിലണ് ഏറ്റുമുട്ടലുണ്ടായത്. ജമ്മു കാശ്മീർ പോലീസും സിആർപിഎഫും കരസേനയും സംയുക്തമായി നടത്തിയ ആക്രമണത്തിലാണ് ഭീകരരെ വധിച്ചത്.

ഭീകരർ ഒരു വീട്ടിൽ ഒളിച്ചിരിക്കുന്നുവെന്ന വിവരത്തിൻറെ അടിസ്ഥാനത്തിലായിരുന്നു സൈന്യം നീക്കം നടത്തിയത്. 2018 സെപ്റ്റംബർ 29ന് പിഡിപി മുൻ എംഎൽഎ അജാജ് മിറിൻറെ ജവഹർനഗറിലെ വസതിയിൽ നിന്നും എട്ട് ആയുധങ്ങൾ കൊള്ളയടിച്ച കേസിലെ പ്രതിയായ ആദിൽ ഷെയ്ഖാണ് കൊല്ലപ്പെട്ടവരിൽ ഒരാൾ. സോപിയാൻ സ്വദേശിയായ വസീം വാനിയും കൊല്ലപ്പെട്ടുവെന്ന് സൈന്യം അറിയിച്ചിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group