video
play-sharp-fill

വാളയാർ സഹോദരിമാരുടെ ദുരൂഹമരണം ; കേസ് അട്ടിമറിച്ചത് രാഷ്ട്രീയ നേതൃത്വം: കെ.എം.ഷാജഹാൻ

വാളയാർ സഹോദരിമാരുടെ ദുരൂഹമരണം ; കേസ് അട്ടിമറിച്ചത് രാഷ്ട്രീയ നേതൃത്വം: കെ.എം.ഷാജഹാൻ

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരം : വാളയാർ ദളിത് പെൺകുട്ടികളുടെ കൊലയാളികളേയും അവരെ സഹായിച്ചവരേയും രക്ഷിച്ചത് രാഷ്ടീയ നേതൃത്വമാണെന്നും അതുകൊണ്ടാണ് ഡി.വൈ.എസ്.പി സോജൻ സംരക്ഷിക്കപ്പെടുന്നതെന്ന് കെ.എം.ഷാജഹാൻ പറഞ്ഞു. നീതിയാത്രയുടെ പന്ത്രണ്ടാം ദിവസമായ ജനുവരി 17 ന് ചാത്തന്നൂർ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

യോഗത്തിൽ വി.എം മാർസൻ, പ്രൊഫ. കുസുമം ജോസഫ്, പി.എം പ്രേം ബാബു, ഡി.എച്ച്.ആർ.എം കേരള സംസ്ഥാന പ്രസിഡന്റ് സിന്ധു പത്തനാപുരം, ജാഥാ ക്യാപ്റ്റൻ കമല കുഞ്ഞി തുടങ്ങിയവർ സംസാരിച്ചു. യോഗത്തിൽ ജി.ദിവാകരൻ അധ്യക്ഷത വഹിച്ചു. പതിമൂന്നാം ദിവസമായ ജനുവരി പതിനെട്ടിന് നീതിയാത്ര രാവിലെ 7.30 ന് ചാത്തന്നൂർ നിന്നും നിന്നും ആരംഭിച്ച് വൈകീട്ട് കല്ലമ്പലത്ത് സമാപിക്കുന്നു.
വിവിധ ദളിത് സംഘടനാ നേതാക്കൾ ജാഥയിൽ പങ്കെടുക്കുന്നു. വിവിധ കേന്ദ്രങ്ങളിൽ ജാഥക്ക് സ്വീകരണം നൽകി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group