video
play-sharp-fill

അമേരിക്കയിൽ ഇന്ത്യൻ വംശജയായ യുവതിയെ കാറിനകത്ത് മരിച്ച നിലയിൽ കണ്ടെത്തി

അമേരിക്കയിൽ ഇന്ത്യൻ വംശജയായ യുവതിയെ കാറിനകത്ത് മരിച്ച നിലയിൽ കണ്ടെത്തി

Spread the love

 

സ്വന്തം ലേഖകൻ

വാഷിംഗ്ടൺ: അമേരിക്കയിൽ ഇന്ത്യൻ വംശജയായ യുവതിയെ കാറിനകത്ത് മരിച്ച നിലയിൽ കണ്ടെത്തി. സറീൽ ദബാവാല(35)യെ ആണ് കാറിന്റെ ഡിക്കിയിൽ പൊതിഞ്ഞുകെട്ടിയ നിലയിൽ കണ്ടെത്തിയത്. പുതപ്പിൽ പൊതിഞ്ഞുകെട്ടിയ നിലയിലായിരുന്നു മൃതദേഹം. 2019 ഡിസംബർ 30നാണ് സറീലിനെ കാണാതായത്. തുടർന്ന് നടത്തിയ തിരച്ചിലിനൊടുവിലാണ് ചിക്കാഗോയിലെ വെസ്റ്റ് ഗാർഫീൽഡ് പാർക്കിൽ നിന്ന് യുവതിയുടെ മൃതദേഹം ലഭിച്ചത്. എന്നാൽ സംഭവത്തിൽ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.

പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചതിന് ശേഷമേ കൂടുതൽ കാര്യങ്ങൾ പറയാനാകൂ എന്ന് പോലീസ് അറിയിച്ചു. ഗുജറാത്തിൽനിന്ന് അമേരിക്കയിലേക്ക് കുടിയേറിയ ഡോ. അഷ്റഫ് ദാബാവാലയുടെ മകളാണ് സറീൽ. സറീലിനെ കാണാതായതോടെ യുവതിയെക്കുറിച്ച് വിവരം നൽകുന്നവർക്ക് 10000 ഡോളർ പാരിതോഷികം ദാബാവാല കുടുംബം പ്രഖ്യാപിച്ചിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group