മോദി ഇന്ത്യൻ പൗരനാണോ….? പ്രധാനമന്ത്രിയുടെ പൗരത്വം തെളിയിക്കുന്ന രേഖകൾ വിവരാവകാശ നിയമപ്രകാരം ആവശ്യപ്പെട്ട് അപേക്ഷയുമായി മലയാളി
സ്വന്തം ലേഖകൻ
തൃശൂർ: നരേന്ദ്ര മോദി ഇന്ത്യൻ പൗരനാണോ..? പ്രധാനമന്ത്രിയുടെ പൗരത്വം തെളിയിക്കുന്ന രേഖകൾ വിവരാവകാശ നിയമ പ്രകാരം ആവശ്യപ്പെട്ട് മലയാളി. തൃശൂർ പോട്ട സ്വദേശിയും ആം അദ്മി പാർട്ടി പ്രവർത്തകനുമായ ജോഷി ആണ് ചാലക്കുടി നഗരസഭയിൽ അപേക്ഷ സമർപ്പിച്ചത്. എന്നാൽ നഗരസഭയിൽ സമർപ്പിച്ച വിവരാവകാശ അപേക്ഷക്ക് മറുപടി നൽകണ്ടേത് പ്രധാനമന്ത്രിയുടെ ഓഫീസിലെ പബ്ലിക് ഇൻഫർമേഷൻ ഓഫീസർ ആയതിനാൽ അപേക്ഷ പ്രധാനമന്ത്രിയുടെ ഓഫീസിലേക്ക് കൈമാറിയതായി ചാലക്കുടി നഗരസഭ സെക്രട്ടറി എം.എസ് ആകാശ് തേർഡ് ഐ ന്യൂസിനോട് പറഞ്ഞു
രാജ്യത്ത് വലിയൊരു വിഭാഗം ഇപ്പോൾ ഭീതിയിലാണ്. ഈ അവസ്ഥ മാറണമെന്നാണ് ജോഷി കല്ലുവീട്ടിൽ പറയുന്നത്. മറുപടി കിട്ടും വരെ ശ്രമം തുടരുമെന്നും ജോഷി പറയുന്നു. പ്രധാനമന്ത്രി നരേന്ദ്ര ദാമോദർ ദാസ് മോദി, ഇന്ത്യൻ പൗരൻ ആണെന്ന് തെളിയിക്കാൻ ഉതകുന്ന രേഖകൾ വിവരാവകാശ നിയമപ്രകാരം നൽകുക, എന്നതാണ് കഴിഞ്ഞ പതിമൂന്നിന് ജോഷി കല്ലു വീട്ടിൽ ചാലക്കുടി നഗരസഭയിൽ സമർപ്പിച്ച അപേക്ഷയിലെ ആവശ്യം.
Whatsapp Group 1 | Whatsapp Group 2 |Telegram Group
എന്നാൽ പൗരത്വ ഭേദഗതി നിയമമായിട്ടും റേഷൻ കാർഡ്, വോട്ടർ ഐ ഡി, ആധാർ കാർഡ് എന്നിവ പൗരത്വം തെളിയിക്കാവുന്ന രേഖകൾ ആയി പരിഗണിക്കുമോ എന്ന കാര്യത്തിൽ ഇനിയും വ്യക്തത വന്നിട്ടില്ല. ഈ സാഹചര്യത്തിൽ ആണ് പ്രധാനമന്ത്രി എന്ത് രേഖയാണ് കൈവശം വച്ചിരിക്കുന്നതു എന്നറിയാൻ കൗതുകം തോന്നിയതെന്ന് ജോഷി കല്ലുവീട്ടിൽ പറയുന്നു.