
നാഗമ്പടം ബസ് സ്റ്റാൻഡിലെ കംഫർട്ട് സ്റ്റേഷനിൽ തൊടുപുഴ സ്വദേശിയെ മരിച്ച നിലയിൽ കണ്ടെത്തി: കൈ ഞരമ്പ് മുറിച്ച് ജീവനൊടുക്കിയതെന്ന് സൂചന
സ്വന്തം ലേഖകൻ
കോട്ടയം: നഗരമധ്യത്തിൽ നാഗമ്പടം ബസ് സ്റ്റാൻഡിലെ കംഫർട്ട് സ്റ്റേഷനിൽ തൊടുപുഴ സ്വദേശിയെ മരിച്ച നിലയിൽ കണ്ടെത്തി. കൈ ഞരമ്പ് മുറിച്ച നിലയിലാണ് ഇയാളെ കംഫർട്ട് സ്റ്റേഷനുള്ളിൽ കണ്ടെത്തിയത്. തൊടുപുഴ സ്വദേശി രതീഷിനെയാണ് കംഫർട്ട് സ്റ്റേഷനുള്ളിൽ കണ്ടെത്തിയത്.
ചൊവ്വാഴ്ച വൈകിട്ട് എട്ട് മണിയോടെ നാഗമ്പടം ബസ് സ്റ്റാൻഡിനുള്ളിലെ കംഫർട്ട് സ്റ്റേഷനിലെ ബാത്ത് റൂമിലാണ് ഇയാളെ മരിച്ച നിലയിൽ കണ്ടെത്തിയത്. രാത്രി എട്ടുമണിയോടെ ബാത്ത് റൂം വൃത്തിയാക്കാനെത്തിയ ജീവനക്കാരാണ് ബാത്ത് റൂം ഉള്ളിൽ നിന്ന് പൂട്ടിയതായി കണ്ടെത്തിയത്. തുടർന്ന് ജീവനക്കാർ ബാത്ത് റൂം തുറന്നപ്പോഴാണ് ഇയാളെ മരിച്ച നിലയിൽ കണ്ടെത്തിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

മൃതദേഹം ബാത്ത് റൂമിനുള്ളിൽ കൈ ഞരമ്പ് മുറിച്ച നിലയിലാണ് കണ്ടെത്തിയത്. തുടർന്ന് ഈസ്റ്റ് സി ഐ നിർമ്മൽ ബോസിന്റെയും , എസ് ഐ മഹേഷ് കുമാറിന്റെയും നേതൃത്വത്തിൽ മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേയ്ക്ക് മാറ്റി.