
മുഖ്യമന്ത്രിക്ക് സമർപ്പിച്ച പരാതികളുടെ തൽസ്ഥിതി അറിയാൻ ട്രോൾ ഫ്രീ നമ്പർ
സ്വന്തം ലേഖകൻ
തിരുവനന്തപുരം: മുഖ്യമന്ത്രിക്ക് സമർപ്പിച്ച പരാതികളുടെ തൽസ്ഥിതി അറിയാൻ ട്രോൾ ഫ്രീ നമ്പർ. സിറ്റിസൺ കാൾ സെന്ററിലെ ടോൾ ഫ്രീ നമ്പറായ 0471-155300 ൽ നിന്നും 24 മണിക്കൂറും വിവരങ്ങൾ അറിയാൻ സാധിക്കും . മുഖ്യമന്ത്രിക്ക് നൽകിയ പരാതികളുടെയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്നുള്ള ചികിത്സാ ധനസഹായത്തിനായുള്ള അപേക്ഷകളുടെയും സ്ഥിതി ഈ നമ്പറിലൂടെ അറിയാൻ സാധിക്കും.
പൊതു അവധി ദിനങ്ങളൊഴികെ എല്ലാ ദിവസവും 24 മണിക്കൂറും കാൾസെന്റർ പ്രവർത്തിക്കും. കാൾ സെന്ററിൽ ലഭിക്കുന്ന അന്വേഷണങ്ങളുമായി ബന്ധപ്പെട്ട പരാതികളിൽ സമയബന്ധിതമായി തുടർനടപടി സ്വീകരിക്കുന്നുവെന്ന് ഉറപ്പ് വരുത്താനും സംവിധാനം ഉണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

പരാതികളുടേയും അപേക്ഷകളുടേയും തൽസ്ഥിതി അറിയാൻ മുഖ്യമന്ത്രിയുടെ പൊതുജന പരാതിപരിഹാര സംവിധാനമായ സ്ട്രെയിറ്റ് ഫോർവേർഡിലും ടോൾ ഫ്രീ നമ്പർ നിലവിലുണ്ട്. 18004257211 ആണ് നമ്പർ. എല്ലാ പ്രവർത്തി ദിവസവും രാവിലെ 10.15 മുതൽ വൈകുന്നേരം 5.15 വരെ ഈ നമ്പറിലൂടെ വിവരങ്ങൾ അറിയാം.