
സ്വന്തം ലേഖിക
ന്യൂഡൽഹി: ‘ഛപാക്’ എന്ന സിനിമയിൽ ലക്ഷ്മി അഗർവാളിന്റെ അഭിഭാഷകയുടെ പേര് ഉൾപ്പെടുത്താത്തതിൽ രൂക്ഷ വിമർശനവുമായി ഡൽഹി ഹൈക്കോടതി.
ആസിഡ് ആക്രമണത്തെ അതിജീവിച്ച ലക്ഷ്മിയുടെ കഥ പറയുന്ന ചിത്രമാണ് ഛപാക്. അവരുടെ ജീവിതത്തിൽ പ്രധാന പങ്ക് വഹിച്ച വ്യക്തിയാണ് അഭിഭാഷകയായ അപർണ ഭട്ട്. എന്നാൽ സിനിമയിൽ അവരെക്കുറിച്ച് ഒന്നുംതന്നെ പറയുന്നില്ല.അതിനാൽ ആ ചിത്രത്തിൽ അവരെ കൂടി ഉൾപ്പെടുത്തണമെന്നാണ് ഹൈക്കോടതി ആവശ്യപ്പെടുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ജനുവരി 15നകം ചിത്രത്തിൽ ഇക്കാര്യം ഉൾപെടുത്തണമെന്നും ലക്ഷ്മിയുടെ ജീവിതകഥ അന്വേഷിച്ചെത്തിയ സിനിമപ്രവർത്തകരോട് എല്ലാ കാര്യവും വിശദീകരിച്ചത് അപർണയാണ് അതിനാൽ തന്നെ ചിത്രത്തിൽ ഇക്കാര്യം പരാമർശിക്കുന്നതിൽ എന്താണ് ബുദ്ധിമുട്ടെന്നും ഹൈക്കോടതി ജഡ്ജി പ്രതിഭ എം. സിങ് ചോദിച്ചു.
നേരത്തെ അപർണയുടെ ഹർജിയിൽ ‘ഈ സിനിമ പ്രദർശിപ്പിക്കുമ്പോഴും സ്ത്രീകൾക്കെതിരെ ശാരീരികവും ലൈംഗികവുമായി നടക്കുന്ന ആക്രമണങ്ങൾക്കെതിരെ അപർണ ഭട്ടിന്റെ പോരാട്ടം തുടർന്നുകൊണ്ടിരിക്കുകയാണ്…’ എന്ന വരി സിനിമയിൽ കാണിക്കണമെന്ന് കീഴ്കോടതി നിർദേശിച്ചിരുന്നു. ഇതിനെ എതിർത്ത് ഫോക്സ് സ്റ്റാർ സ്റ്റുഡിയോ നൽകിയ അപ്പീലിലാണ് ഹൈക്കോടതിയുടെ ഈ നടപടി.



