
സ്വന്തം ലേഖകൻ
ഭോപ്പാൽ: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ആണന്ന് പറഞ്ഞ് മധ്യപ്രദേശ് ഗവർണർക്ക് വ്യാജ ഫോൺ കോൾ ചെയ്ത വ്യോമസേന ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്തു. തന്റെ സുഹൃത്തിനെ സർവകലാശാല വൈസ് ചാൻസലറായി നിയമിക്കണമെന്നതായിരുന്നു ആവശ്യം.
വ്യോമസേനവിങ് കമാൻഡർ കുൽദീപ് സിങ് വാഘേലയാണ് അറസ്റ്റിലായത്. ഇദ്ദേഹത്തിന്റെ സുഹൃത്തും ഭോപ്പാലിൽ ദന്ത ഡോക്ടറുമായ ചന്ദ്രേഷ് കുമാർ ശുക്ലയെയും പ്രത്യേക ദൗത്യസംഘം അറസ്റ്റ് ചെയ്തു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
മധ്യപ്രദേശ് ഗവർണർ ലാൽജി ഠണ്ടനെ ഫോൺ ചെയ്ത കുൽദീപ്, ചന്ദ്രേഷ് കുമാറിനെ ജബൽപൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന മധ്യപ്രദേശ് മെഡിക്കൽ സയൻസ് സർവകലാശാല(എം.പി.എം.എസ്.യു)യുടെ വൈസ് ചാൻസലറായി നിയമിക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു. അമിത് ഷായുടെ പേഴ്സണൽ അസിസ്റ്റന്റെന്ന വ്യാജേന ചന്ദ്രേഷും ഗവർണറോട് സംസാരിച്ചിരുന്നു.
നിലവിൽ ഡൽഹിയിലെ വ്യോമസേനഹെഡ് ക്വാട്ടേഴ്സിലാണ് കുൽദീപ് ജോലി ചെയ്യുന്നത്. നേരത്തെ, രാം നരേഷ് യാദവ് മധ്യപ്രദേശ് ഗവർണറായിരുന്ന സമയത്ത് മൂന്നു വർഷത്തോളം കുൽദീപ് അദ്ദേഹത്തിനൊപ്പം എ.ഡി.സിയായി ജോലി ചെയ്തിട്ടുണ്ടായിരുന്നു.എം.പി.എം.എസ്.യുവിന്റെ വൈസ് ചാൻസലർ പദവിയിലെത്താൻ ചന്ദ്രേഷ് കുമാർ ശുക്ല ആഗ്രഹിച്ചിരുന്നതായും അപേക്ഷിക്കുകയും ചെയ്തിരുന്നുവെന്ന് അന്വേഷണസംഘം വ്യക്തമാക്കി.