
ടാറ്റാ ഗ്രൂപ്പിന്റെ തലപ്പത്ത് വീണ്ടും തിരിച്ചടി ; സൈറസ് മിസ്ത്രിയുടെ പുനർനിയമനം സുപ്രീംകോടതി സ്റ്റേ ചെയ്തു
സ്വന്തം ലേഖിക
ന്യൂഡൽഹി: ടാറ്റാ ഗ്രൂപ്പിന്റെ എക്സിക്യൂട്ടീവ് ചെയർമാനായി സൈറസ് മിസ്ത്രിയെ നിയമിച്ച ട്രൈബൂണൽ വിധിയെ സുപ്രീംകോടതി സ്റ്റേ ചെയ്തു. മുൻ ചെയർമാനായിരുന്ന എൻ.ചന്ദ്രശേഖരന്റെ നിയമനം നിയമ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ടാറ്റാ ഗ്രൂപ്പിന്റെ എക്സിക്യൂട്ടീവ് ചെയർമാനായി സൈറസ് മിസ്ത്രിയെ തന്നെ ദേശീയ കമ്പനി നിയമ അപ്പലേറ്റ് ട്രൈബൂണൽ ഉത്തരവിട്ടത്.
ട്രൈബൂണലിന്റെ വിധിയെ ചോദ്യം ചെയ്തുകൊണ്ട് ടാറ്റാ ഗ്രൂപ്പ് സമർപ്പിച്ച ഹർജിയിലാണ് വിധി സുപ്രീംകോടതി സ്റ്റേ ചെയ്തിരിക്കുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചീഫ് ജസ്റ്റിസ് എസ്.എ ബോബ്ഡെ അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് വിധി സ്റ്റേ ചെയ്തിരിക്കുന്നത്. സൈറസ് മിസ്ത്രിയെ വീണ്ടും ടാറ്റാ ഗ്രൂപ്പിന്റെ ചെയർമാനായി നിയമിച്ചുകൊണ്ടുള്ള വിധിനിർണയത്തിലെ തെറ്റ് ഉത്തരവിൽ വ്യാപിച്ചിരിക്കാമെന്നും ചീഫ് ജസ്റ്റിസ് വീക്ഷിച്ചു.
ടാറ്റാ സൺസ് രണ്ട് ഗ്രൂപ്പുകളുടെ ഉടമസ്ഥതയിലുള്ളതാണെന്ന തെറ്റായ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് എൻസിഎൽഎടി ഉത്തരവെന്നാണ് രത്തൻ ടാറ്റ സുപ്രീംകോടതിയെ അറിയിച്ചത്.
എക്സിക്യൂട്ടീവ് ചെയർമാനായ എൻ.ചന്ദ്രശേഖരന്റെ നിയമനം നിയമവിരുദ്ധമാണെന്നും ചുണ്ടിക്കാട്ടിയാണ് കഴിഞ്ഞ വർഷം ഡിസംബർ 18 നാണ് സൈറസ് മിസ്ത്രിയെ ചെയർമാനായി നിയമിച്ചുകൊണ്ട് ട്രൈബൂണൽ ഉത്തരവിട്ടത്. മിസ്ത്രിയും മറ്റ് രണ്ടു കമ്ബനികളും നൽകിയ അപ്പീലിലാണ് രണ്ടംഗ എൻസിഎൽഎടി ബെഞ്ച് ഡിസംബർ 18 ന് വിധി പറഞ്ഞത്.
2016 ഒക്ടോബറിലാണ് ടാറ്റാ ഗ്രൂപ്പിന്റെ ചെയർമാനായിരുന്ന മിസ്ത്രിയെ പുറത്താക്കിയത്. 2012 ഡിസംബറിൽ രത്തൻ ടാറ്റയുടെ പിൻഗാമിയായാണ് മിസ്ത്രി ഗ്രൂപ്പിന്റെ ചെയർമാൻ സ്ഥാനത്തെത്തിയത്. ടാറ്റ സൺസിൽ 18.4 ശതമാനം ഓഹരിയാണ് മിസ്ത്രി കുടുംബത്തിനുള്ളത്.