നീലിമംഗലം പാലത്തിന്റെ മധ്യഭാഗത്ത് കേരള എക്‌സ്പ്രസ് നിന്നു പോയി: അരമണിക്കൂർ പാലത്തിനു നടുവിൽ കുടുങ്ങി തീവണ്ടി; വലഞ്ഞത് യാത്രക്കാർ

Spread the love

സ്വന്തം ലേഖകൻ

കോട്ടയം:  തിരുവനന്തപുരത്തു നിന്നും ന്യൂഡൽഹിയ്ക്കു പോകുകയായിരുന്ന കേരള എക്‌സ്പ്രസ് നീലിമംഗലം പാലത്തിൽ കുടുങ്ങി. പാലത്തിന്റെ മധ്യഭാഗത്ത് എത്തിയപ്പോൾ, ട്രെയിൻ നിൽക്കുകയായിരുന്നു. പാലത്തിൽ കാൽ നടക്കാർക്ക് നടക്കാനുള്ള കൈവരിയില്ലാത്തതിനാൽ എൻജിനിൽ നിന്നും ഇറങ്ങി ട്രെയിനിന്റെ മധ്യഭാഗത്തേയ്ക്കു ചെന്ന് പരിശോധന നടത്താൻ ലോക്കോപൈലറ്റിന് സാധിച്ചില്ല. ഇതേ തുടർന്നാണ് അരമണിക്കൂറിലേറെ ട്രെയിൻ ഗതാഗതം തടസപ്പെട്ടത്. എന്നാൽ, ട്രെയിൻ നിന്നു പോകാൻ കാരണം എന്താണ് എന്ന് അറിയില്ലെന്ന് കോട്ടയം റെയിൽവേ സ്‌റ്റേഷൻ മാനേജർ തേർഡ് ഐ ന്യൂസ് ലൈവിനോടു പറഞ്ഞു.

വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയാണ് കേരള എക്‌സ്പ്രസ് കോട്ടയം റെയിൽവേ സ്‌റ്റേഷനിൽ നിന്നും പുറപ്പെട്ടത്. നീലിമംഗലം പാലത്തിന്റെ കൃത്യം മധ്യഭാഗത്ത് എത്തിയപ്പോൾ ട്രെയിനിന്റെ എൻജിൻ നിന്നു പോകുകയായിരുന്നു. ട്രെയിനിന്റെ സഹ ലോക്കോപൈലറ്റ് എൻജിനിൽ നിന്നും പുറത്തിറങ്ങി എന്താണ് സംഭവിച്ചതെന്ന് പരിശോധിക്കാൻ ശ്രമിച്ചെങ്കിലും, പാലത്തിൽ നിന്നും പുറത്തേയ്ക്കിറങ്ങി ട്രെയിനിനു പിന്നിലേയ്ക്കു നടക്കാൻ മാർഗമില്ലായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതേ തുടർന്ന് ട്രെയിനിന്റെ പിന്നിൽ നിന്നും ഗാർഡ് നടന്നെത്തി പരിശോധന നടത്തി. തുടർന്ന് ട്രെയിനിന്റെ ചെയിൻ ആരോ വലിച്ചതാണ് എന്നു കണ്ടെത്തി. തുടർന്ന് വിവരം ലോക്കോപൈലറ്റിനു കൈമാറുകയായിരുന്നു. തുടർന്നാണ് ട്രെയിൻ ഗതാഗതം പുനസ്ഥാപിച്ചത്. എന്നാൽ, കോട്ടയം റെയിൽവേ സ്‌റ്റേഷനിൽ തങ്ങൾക്കു ഇതുസംബന്ധിച്ചുള്ള വിവരങ്ങൾ ഒന്നും അറിയില്ലെന്ന നിലപാടാണ് അധികൃതർ സ്വീകരിച്ചത്.