നൈറ്റ് ഡ്യൂട്ടിക്ക് ആവശ്യത്തിന് സുരക്ഷ ഒരുക്കിയിരുന്നെങ്കിൽ എനിക്ക് അച്ഛനെ നഷ്ടപ്പെടുമായിരുന്നില്ല : വികാരഭരിതയായി കൊല്ലപ്പെട്ട പൊലീസുകാരന്റെ മകൾ

നൈറ്റ് ഡ്യൂട്ടിക്ക് ആവശ്യത്തിന് സുരക്ഷ ഒരുക്കിയിരുന്നെങ്കിൽ എനിക്ക് അച്ഛനെ നഷ്ടപ്പെടുമായിരുന്നില്ല : വികാരഭരിതയായി കൊല്ലപ്പെട്ട പൊലീസുകാരന്റെ മകൾ

സ്വന്തം ലേഖകൻ

തിരുവനന്തപുരം: നെറ്റ് ഡ്യൂട്ടിക്ക് ആവശ്യത്തിന് സുരക്ഷ ഒരുക്കിയിരുന്നെങ്കിൽ എനിക്ക് അച്ഛനെ നഷ്ടപ്പെടുമായിരുന്നില്ല. കളിയിക്കാവിള ചെക്ക് പോസ്റ്റിൽ എഎസ്‌ഐ വിൽസൻ കൊല്ലപ്പെട്ട സംഭവത്തിൽ തമിഴ് നാട് പൊലീസിനെതിരെ മകൾ. നൈറ്റ് ഡ്യൂട്ടിക്ക് ആവശ്യത്തിന് സുരക്ഷ ഒരുക്കിയിരുന്നില്ലെന്ന് വിൽസന്റെ മകൾ റിനിജ ആരോപിക്കുന്നു.

‘നൈറ്റ് ഡ്യൂട്ടി ചെയ്യുന്ന വേളയിൽ ആവശ്യത്തിന് സുരക്ഷ ഒരുക്കിയിരുന്നെങ്കിൽ തനിക്ക് അച്ഛനെ നഷ്ടപ്പെടുമായിരുന്നില്ല’ റിനിജ പറഞ്ഞു. ചെക്ക്‌പോസ്റ്റിൽ രണ്ട് പൊലീസുകാർ കൂടെ ഉണ്ടായിരുന്നെങ്കിൽ ഈ ആക്രമണം ഉണ്ടാകില്ലായിരുന്നുവെന്നും അവർ വ്യക്തമാക്കി. ഇനി ഒരു കുടുംബത്തിനും ഈ അവസ്ഥ ഉണ്ടാകരുതെന്നും റിനിജ പറയുന്നു. വിൽസന് യാതൊരു വിധ ഭീഷണിയും ആരിൽ നിന്നും ഉണ്ടായിരുന്നില്ലെന്നും മകൾ അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബുധനാഴ്ച രാത്രി പത്തരയോടെയാണ് കളിയിക്കാവിള സ്റ്റേഷനിലെ ഉദ്യോഗസ്ഥനായ വിൽസൻ കൊല്ലപ്പെട്ടത്. മുഖംമൂടി ധരിച്ചെത്തിയ രണ്ട് പേരാണ് വെടിയുതിർത്തത്. സിംഗിൾ ഡ്യൂട്ടി ചെക്ക് പോസ്റ്റിലെ കാവലനിടെയായിരുന്നു വിൽസനുനേരെ ആക്രമണമുണ്ടായത്.