play-sharp-fill
വന്ധ്യംകരണം നടത്തിയിട്ടും ഗർഭിണിയായി ; നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ട് ആരോഗ്യവകുപ്പ്

വന്ധ്യംകരണം നടത്തിയിട്ടും ഗർഭിണിയായി ; നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ട് ആരോഗ്യവകുപ്പ്

 

സ്വന്തം ലേഖിക

തൊടുപുഴ: വന്ധ്യംകരണ ശസ്ത്രക്രിയ നടത്തിയതിന് ശേഷം യുവതി ഗർഭിണിയായ സംഭവത്തിൽ ആരോഗ്യവകുപ്പ് ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ടു. തൊടുപുഴയിലാണ് സംഭവം.

മൂന്ന് പെൺകുട്ടികളുടെ അമ്മയായ പള്ളിവാസൽ സ്വദേശിനി 2012 ൽ ആണ് അടിമാലി താലൂക്ക് ആശുപത്രിയിൽ വന്ധ്യംകരണ ശസ്ത്രക്രിയ നടത്തിയത്. 2015-ൽ വയറുവേദനയെത്തുടർന്ന് വീണ്ടും ആശുപത്രിയിലെത്തിയപ്പോൾ ഗർഭിണിയാണെന്ന് അറിഞ്ഞു. യുവതിയുടെ ഭർത്താവ് നഷ്ടപരിഹാരം ആവശ്യപ്പെട്ട് മെഡിക്കൽ ഓഫീസർക്ക് കത്ത് നൽകിയെങ്കിലും നടപടിയുണ്ടായില്ല. തുടർന്നാണ് മനുഷ്യാവകാശ കമ്മിഷനെ സമീപിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുക രണ്ടു മാസത്തിനകം നൽകണം. നേരത്തെ നഷ്ടപരിഹാരമായി സർക്കാർ നൽകിയ 30,000 രൂപയ്ക്കു പുറമേ ഒരു ലക്ഷം കൂടി നൽകാൻ കമ്മിഷൻ അധ്യക്ഷൻ ജസ്റ്റിസ് ആൻറണി ഡൊമിനിക് ഉത്തരവിട്ടത്.

കമ്മിഷൻ നോട്ടീസയച്ചപ്പോൾ ഡി.എം.ഒ. 30,000 രൂപ നഷ്ടപരിഹാരം അനുവദിച്ചു. ഈ തുക തീർത്തും അപര്യാപ്തമാണെന്ന് കമ്മിഷൻ തൊടുപുഴയിൽ നടത്തിയ സിറ്റിങ്ങിൽ പരാതിക്കാരി അറിയിച്ചു. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബം നിത്യവ്യത്തിക്ക് പോലും വിഷമിക്കുകയാണെന്നും പരാതിക്കാരി പറഞ്ഞു.

കൂടുതൽ നഷ്ടപരിഹാരം ആവശ്യമുണ്ടെങ്കിൽ സിവിൽ കോടതിയെ സമീപിക്കാമെന്നും ഉത്തരവിൽ പറയുന്നുണ്ട്. തുക കണക്കാക്കിയതിന്റെ മാനദണ്ഡം ലഭ്യമെല്ലന്നും നൽകിയ തുക അപര്യാപ്തമാണെന്നും വിലയിരുത്തിയാണ് കമ്മിഷൻറെ ഉത്തരവ്.