ധനുഷിന്റെ നായികയായി തമിഴിൽ അരങ്ങേറ്റം കുറിക്കാനൊരുങ്ങി രജിഷ വിജയൻ

Spread the love

 

സ്വന്തം ലേഖകൻ

video
play-sharp-fill

കൊച്ചി: മലയാളികളുടെ പ്രിയ താരം രജിഷ വിജയൻ തമിഴിൽ അരങ്ങേറ്റം കുറിക്കാനൊരുങ്ങുന്നു. ധനുഷിന്റെ നായികയായിട്ടാണ് താരം തമിഴ് സിനിമാ രംഗത്തേക്ക് കടക്കുന്നത്.രജിഷയ്ക്ക് പുറമെ മലയാളി താരം ലാലും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ‘പരിയേറും പെരുമാളും എന്ന ചിത്രത്തിന് ശേഷം മാരി സെൽവരാജ് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്.

‘കർണൻ’ എന്നാണ് ചിത്രത്തിന്റെ പേര്. ധനുഷിന്റെ നാൽപ്പത്തിയൊന്നാമത്തെ ചിത്രം കൂടിയാണിത്. യോഗി ബാബുവും നടരാജൻ സുബ്രഹ്മണ്യനുമാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ.
കലൈപുളി എസ്.തനുവിന്റെ വി ക്രിയേഷൻസ് ആണ് ചിത്രം നിർമ്മിക്കുന്നത്. പരിയേറും പെരുമാളും എന്ന ചിത്രത്തിന് സംഗീതമൊരുക്കിയ സന്തോഷ് നാരായണമാണ് കർണനിലും സംഗീത സംവിധാനം നിർവഹിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group