video
play-sharp-fill

കാട്ടാനയുടെ കുത്തേറ്റ് ശബരിമല തീർത്ഥാടകൻ മരിച്ചു

കാട്ടാനയുടെ കുത്തേറ്റ് ശബരിമല തീർത്ഥാടകൻ മരിച്ചു

Spread the love

 

സ്വന്തം ലേഖകൻ

കോട്ടയം : കാട്ടാനയുടെ കുത്തേറ്റ് ശബരിമല തീർത്ഥാടകൻ മരിച്ചു. മുണ്ടക്കയത്ത് വെച്ചാണ് ശബരിമല തീർത്ഥാടകൻ കാട്ടാനയുടെ കുത്തേറ്റ് മരിച്ചത്. എന്നാൽ മരിച്ചയാളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. തീർത്ഥാടകസംഘത്തിലുണ്ടായിരുന്ന മറ്റുള്ളവരാണ് വിവരം ഫോറസ്റ്റ് അധികൃതരെ അറിയിച്ചത്. കോരുത്തോട് മുക്കുഴിയിൽ വെച്ചായിരുന്നു സംഭവം. രാവിലെ ഏഴരയോടെയാണ് അപകട വിവരം പുറത്തറിഞ്ഞത്.

പരമ്പരാഗത കാനന പാതയാണ് ഇവിടം. സ്ഥലത്ത് കാട്ടാനക്കൂട്ടം തമ്പടിച്ചിരുന്നതായാണ് വിവരം. അതുകൊണ്ട് തന്നെ ഇവിടേക്ക് എത്തിച്ചേരാൻ ഫോറസ്റ്റ് അധികൃതർക്ക് കഴിഞ്ഞിട്ടില്ല. മുറിഞ്ഞ പുഴ ഫോറസ്റ്റ് സബ്ഡിവിഷന് കീഴിൽ വരുന്നതാണ് പ്രദേശം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംഭവത്തെ തുടർന്ന് ഇതുവഴി ശബരിമല തീർത്ഥാടകരെ കടത്തിവിടുന്നില്ല. കഴിഞ്ഞ വർഷവും സമാനമായ രീതിയിൽ കാട്ടാനയുടെ ആക്രണമത്തെ തുടർന്ന് അയ്യപ്പ ഭക്തൻ മരിച്ചിരുന്നു. തമിഴ്‌നാട് സ്വദേശി പരമിശവം ആണ് കഴിഞ്ഞ വർഷം ജനുവരി ഒന്നിന് മരിച്ചത്‌