
കേന്ദ്രസർക്കാരിന്റെ പൗരത്വ നിയമത്തെ കുറിച്ച് ആധികാരികമായി മനസിലാക്കാതെ പ്രതികരിക്കുന്നത് ശരിയല്ല: വിരാട് കോലി
സ്വന്തം ലേഖകൻ
ഗുവാഹത്തി: കേന്ദ്രസർക്കാരിന്റെ പൗരത്വ നിയമത്തെക്കുറിച്ച് തനിക്ക് വിശദമായി അറിയാത്തതിനാൽ പ്രതികരിക്കുന്നില്ലെന്ന് ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ വിരാട് കോലി. നിയമത്തെക്കുറിച്ച് ആധികാരികമായി മനസിലാക്കാതെ പ്രതികരിക്കുന്നത് ശരിയല്ലെന്ന് ശ്രീലങ്കയ്‌ക്കെതിരായ ആദ്യ ടി ട്വൻറി പരമ്പരയ്ക്ക് മുന്നോടിയായി നടന്ന വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം പറഞ്ഞു.
മുൻപ് നോട്ട് നിരോധനത്തെ പ്രശംസിച്ച് കോലി രംഗത്തെത്തിയത് വൻ വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് വാർത്താസമ്മേളനത്തിൽ താരത്തിന്റെ പക്വതയാർന്ന മറുപടി. ഞായറാഴ്ച രാത്രി 7 മണിക്ക് ഗുവാഹത്തിയിലെ ബർസാപര സ്റ്റേഡിയത്തിലാണ് പരമ്പരയിലെ ആദ്യ മത്സരം നടക്കുക.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

Third Eye News Live
0