play-sharp-fill
മൂന്നാം ലോക യുദ്ധ ഭീതിയിൽ ലോകം: സ്വർണം, എണ്ണ വില വീണ്ടും കൂടും; സുലൈമാനി വധത്തിൽ ഇറാന്റെ പ്രത്യാക്രമണം കാത്ത് ലോകം

മൂന്നാം ലോക യുദ്ധ ഭീതിയിൽ ലോകം: സ്വർണം, എണ്ണ വില വീണ്ടും കൂടും; സുലൈമാനി വധത്തിൽ ഇറാന്റെ പ്രത്യാക്രമണം കാത്ത് ലോകം

ഇന്റർനാഷണൽ ഡെസ്ക്

മൊസൂൾ: ഇറാഖിലും സിറിയയിലും കൊറിയയിലും നിന്ന് പല തവണ വഴി മാറിപ്പോയ ലോക യുദ്ധം വീണ്ടും കൺമുന്നിൽ. ഇറാനിലെ വീരനായകനായ  യുഎസിനു ഭീകരനേതാവായ ജനറല്‍ ഖാസിം സുലൈമാനിയുടെ വധത്തോടെയാണ് ലോകം വീണ്ടും മൂന്നാം ലോക യുദ്ധം എന്ന ഭീതിയിലേയ്ക്കു വീണത്. അമേരിക്ക ഇറാനിൽ നടത്തിയ ആക്രമണത്തോടെ സ്വർണത്തിന്റെയും എണ്ണയുടെയും വിലയിൽ വൻ വർദ്ധനവ് ഉണ്ടാകും എന്ന് ഉറപ്പായി.

യുദ്ധഭീതിയുടെ പ്രതിഫലനങ്ങൾ ഇന്ത്യയിലും ഉണ്ടാകും. ആക്രമണം ഉണ്ടായ വെള്ളിയാഴ്ച തന്നെ സ്വർണത്തിനും പെട്രോളിനും ഡീസലിനും രാജ്യത്ത് വില വർദ്ധിച്ചിരുന്നു. ഇത് ഇനിയും വർദ്ധിക്കും എന്നു തന്നെയാണ് ലഭിക്കുന്ന സൂചനകൾ. ഇറാറിൻ നിന്നും എണ്ണ കയറ്റുമതി തടയുന്നതിനുള്ള ശ്രമങ്ങളാണ് ആദ്യമായി അമേരിക്ക ഇപ്പോൾ നടത്തുന്നത്. ഇത് തന്നെയാണ് രാജ്യാന്തര വിപണിയിൽ എണ്ണ വില വർദ്ധിക്കുന്നതിന് ഇടയാക്കുന്നത്.

കഴിഞ്ഞവര്‍ഷം തന്നെ അമേരിക്ക സുലൈമാനിക്കും റവല്യൂഷണറി ഗാര്‍ഡ്‌സിനും എതിരെ ഉപരോധം പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, യുഎസ് നടപടിയെ ഇറാന്‍ വിശേഷിപ്പിക്കുന്നത് രാജ്യാന്തര ഭീകരപ്രവര്‍ത്തനം എന്നാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മധ്യപൂര്‍വദേശത്ത് ഇറാനും യുഎസും തമ്മിലുള്ള സംഘര്‍ഷത്തിലെ നിര്‍ണായക വഴിത്തിരിവാണു സുലൈമാനിയുടെ വധം. ഇറാന്റെ മുഖ്യഎതിരാളികളായ സൗദി അറേബ്യ, യുഎഇ എന്നീ അറബ് രാജ്യങ്ങളും ഇസ്രയേലും അമേരിക്കയുടെ സഖ്യകക്ഷികളാണ്.

ഇറാഖ് പ്രധാനമന്ത്രി അദല്‍ അബ്ദുല്‍ മഹ്ദി സൈന്യത്തെ പിന്‍വലിക്കാമെന്ന കരാര്‍ യുഎസ് ലംഘിച്ചതായി കുറ്റപ്പെടുത്തി.

ഇറാന്റെ സഖ്യകക്ഷിയായ റഷ്യ അമേരിക്കയെ വിമര്‍ശിച്ചു. ലബനനിലെ ഇറാന്‍ അനുകൂല ഹിസ്ബുല്ല യുഎസിനെതിരെ പ്രതികാരം ചെയ്യുമെന്നു പ്രഖ്യാപിച്ചു. യുഎസിന് പ്രതിരോധിക്കാന്‍ അവകാശമുണ്ടെന്നാണ് ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യമിന്‍ നെതന്യാഹുവിന്റെ പ്രതികരണം.

യുഎസ് സഖ്യകക്ഷികളായ ബ്രിട്ടന്‍, ഫ്രാന്‍സ്, ജര്‍മനി എന്നീ രാജ്യങ്ങളും ഉല്‍കണ്ഠ പ്രകടിപ്പിച്ചു. വന്‍ശക്തികളുമായി ഇറാന്‍ ഒപ്പുവച്ച ആണവക്കരാറില്‍ നിന്ന് 2018 ല്‍ ട്രംപ് ഭരണകൂടം ഏകപക്ഷീയമായി പിന്മാറിയതോടെ ഇറാന്‍- യുഎസ് ബന്ധം തീര്‍ത്തും വഷളായിരുന്നു. എണ്ണ കയറ്റുമതി തടയുക എന്ന ലക്ഷ്യത്തോടെ ഇറാനുമേല്‍ കടുത്ത ഉപരോധങ്ങളും യുഎസ് പുനരാരംഭിച്ചു. അടിക്കു തിരിച്ചടി എന്ന രീതിയില്‍ ഉടന്‍ പ്രതികരണം ഇറാന്‍ നടത്തിയേക്കില്ല. സുലൈമാനി വളര്‍ത്തിയെടുത്ത ഇറാന്‍ അനുകൂല സായുധവിഭാഗങ്ങള്‍ ഇറാഖിലും സിറിയയിലും പ്രബല ശക്തികളായി തുടരുന്നു.