video
play-sharp-fill

Saturday, May 24, 2025
HomeCrimeഒരു ഹാപ്പി ന്യൂ ഇയർ പറഞ്ഞു ..! ദിലീപിന് നഷ്ടം രണ്ടു ലക്ഷം രൂപ; വീട്...

ഒരു ഹാപ്പി ന്യൂ ഇയർ പറഞ്ഞു ..! ദിലീപിന് നഷ്ടം രണ്ടു ലക്ഷം രൂപ; വീട് മുഴുവൻ തകർന്നു

Spread the love

സ്വന്തം ലേഖകൻ

കൊച്ചി: ഒരു ഹാപ്പി ന്യൂ ഇയർ ആശംസയുടെ പേരിൽ ദിലീപിന് ഉണ്ടായ നഷ്ടം രണ്ടു ലക്ഷം രൂപയുടേതാണ്. ഹാപ്പി ന്യൂ ഇയർ ആശംസ പറഞ്ഞ സുഹൃത്തിനെ തല്ലിയത് ചോദ്യം ചെയ്യാൻ പോയതിന്റെ നഷ്ടമാണ് ദിലീപിന് തിരികെ ലഭിച്ചത്.

എളംകുളം സ്വദേശി ദിലീപിന്റെ വീട് അക്രമി സംഘം അടിച്ച് തകർത്തതാണ് വൻ നഷ്ടത്തിന് ഇടയാക്കിയത്. ഇരുപതോളം പേര്‍ കൂട്ടമായെത്തിയാണ് ദിലീപിന്റെ വീട്ടിലെ സകല സാധന സാമഗ്രികളും തകര്‍ത്ത് തരിപ്പണമാക്കിയത്. അക്രമം നടക്കുമ്പോള്‍ ദിലീപിന്റെ മാതാപിതാക്കള്‍ കുമളിയില്‍ ധ്യാനത്തിന് പോയിരിക്കുകയായിരുന്നു. കൊച്ചിയിലെ പുതുവര്‍ഷരാവിലെ ആഘോഷങ്ങള്‍ കാണാനായി കൂട്ടുകാര്‍ക്കൊപ്പം പോയി വീട്ടില്‍ ദിലീപ് മടങ്ങിയെത്തി, ഈ സമയം സുഹൃത്തായ കിരണനും ദിലീപിന്റെ വീട്ടിലേക്ക് വന്നു, വരും വഴി സുഹൃത്തായ എബിയെ കാണുകയും ഹാപ്പി ന്യൂ ഇയര്‍ ആശംസിക്കുകയുമായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാല്‍ ആശംസ കേട്ടപാടെ എബി കിരണിനെ മുഖമടച്ച്‌ അടിക്കുകയായിരുന്നു.

അടികൊണ്ട് രക്തമൊലിപ്പിച്ചാണ് കിരണ്‍ ദിലീപിന്റെ വീട്ടിലെത്തിയത്. സംഭവമറിഞ്ഞ് ഇയാളെയും കൂട്ടി ദിലീപ് എബിയോട് കാര്യം ചോദിക്കുവാന്‍ പോയതാണ് തുടര്‍ന്ന് സംഘര്‍ഷത്തിന് കാരണമായത്. ഇരുപതോളം പേരെ കൂട്ടി ദിലീപിന്റെ വീട്ടിലെത്തിയ എബിയും സംഘവും വാതില്‍ വെട്ടിപ്പൊളിച്ച്‌ അകത്ത് കയറി കണ്ണില്‍ കണ്ടതെല്ലാം എറിഞ്ഞുടയ്ക്കുകയായിരുന്നു. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments