വീണ്ടും സ്വർണ്ണവേട്ട : 567 ഗ്രാം സ്വർണ്ണ ബിസ്‌കറ്റുകൾ പിടികൂടി

Spread the love

 

സ്വന്തം ലേഖിക

video
play-sharp-fill

കൊച്ചി: നെടുമ്പാശ്ശേരി രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് 23 ലക്ഷം രൂപ വില വരുന്ന 567 ഗ്രാം സ്വർണ്ണ ബിസ്‌കറ്റുകൾ പിടികൂടി. ദുബായിൽനിന്നും ഫ്‌ളൈ ദുബായ് വിമാനത്തിൽ വന്ന കണ്ണൂർ സ്വദേശിയായ യാത്രക്കാരനിൽ നിന്നുമാണ് എയർ കസ്റ്റംസ് ഇന്റലിജൻസ് വിഭാഗം സ്വർണ്ണം പിടിച്ചെടുത്തത്.

ഡ്യൂട്ടി ഫ്രീ ഷോപ്പിൻറെ കവറിൽ ഒളിപ്പിച്ച് പത്ത് സ്വർണ്ണ ബിസ്‌ക്കറ്റുകളാണ് ഇയാൾ കൊണ്ടുവന്നത്. എയർ കസ്റ്റംസ് നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group