play-sharp-fill
ആഴ്‌സലിന് ആശങ്ക വർദ്ധിച്ചു: ക്യാപ്റ്റൻ കൂടിയായ പിയറി എമ്‌റിക്ക് ഔബമെയാങ്ങ് ക്ലബ് വിടുന്നു

ആഴ്‌സലിന് ആശങ്ക വർദ്ധിച്ചു: ക്യാപ്റ്റൻ കൂടിയായ പിയറി എമ്‌റിക്ക് ഔബമെയാങ്ങ് ക്ലബ് വിടുന്നു

 

സ്വന്തം ലേഖകൻ

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മോശം പ്രകടനം തുടരുന്നതിനിടെ ആഴ്‌സലിന് ഒരു ആശങ്ക കൂടി. നിലവിൽ മികച്ച ഫോമിൽ കളിക്കുന്ന ക്യാപ്റ്റൻ കൂടിയായ പിയറി എമ്‌റിക്ക് ഔബമെയാങ്ങ് ക്ലബ് വിടാൻ താൽപര്യം പ്രകടിപ്പിച്ചതാണ് ക്ലബിന് ആശങ്കയാകുന്നത്.

കഴിഞ്ഞ വർഷം ജനുവരിയിലാണ് ഔബമെയാങ് ആഴ്‌സനലിലെത്തിയത്. പിന്നാലെ കഴിഞ്ഞ സീസണിൽ ഗോൾഡൻ ബൂട്ട് നേടി മികവ് തെളിയിച്ചിരുന്നു. ഇപ്പോഴും ആഴ്‌സനലിൽ കരാർ പ്രകാരം ഔബമെയാങ്ങിന് ഒന്നര വർഷം കൂടി ബാക്കിയുണ്ട്. എന്നാലിപ്പോൾ ആഴ്‌സനൽ വിടാൻ താൽപര്യമുണ്ടെന്ന് ഗാബോൺ താരമായ ഔബ പരിശീലകൻ മിക്കൽ അർറ്റേറ്റയെ അറിയിച്ചെന്നാണ് ഇംഗ്ലീഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സ്പാനിഷ് ക്ലബ് റയൽ മഡ്രിഡ് അടക്കമുള്ളവർ ഔബയ്ക്കായി രംഗത്തുണ്ട്. ഇതിനിടെയാണ് ഇപ്പോൾ കരാർ പുതുക്കാനില്ലെന്നും മറ്റ് ക്ലബുകളിലേക്ക് ചേക്കേറണമെന്നും ഔബ ക്ലബിനെ അറിയിച്ചതെന്ന റിപ്പോർട്ടുകൾ. ജനുവരിയിൽ തന്നെ ക്ലബ് വിടാനാണ് താരത്തിന് താൽപര്യം. എന്നാൽ ഇത് നടക്കാൻ സാധ്യതയില്ല. ഇതോടെ ഈ സീസൺ അവസാനത്തോടെ താരം ക്ലബ് വിടുമെന്ന് തന്നെയാണ് സൂചന.

ഈ സീസണിലും ആഴ്‌സനലിന്റെ പ്രകടനം മോശമാണെങ്കിലും ഔബ മിന്നുന്ന ഫോമിലാണ്. സീസണിൽ ഇതുവരെ 13 ഗോളുകൾ നേടി ഔബ. ഗാരനിറ്റ് സാഖ ആരാധകരുമായി ഇടഞ്ഞതോടെ അടുത്തിടെ ഔബയെ ക്യാപ്റ്റനായി നിയമിച്ചിരുന്നു.