ഇനി ജയിൽ ഭക്ഷണങ്ങളിൽ തൊട്ടാൽ കൈ പൊള്ളും ; പുതുവർഷത്തിൽ ഇഡലി മുതൽ ബിരിയാണി ഉൾപ്പെടെയുള്ളവയുടെ വില വർദ്ധിപ്പിക്കാനൊരുങ്ങി ജയിൽ അധികൃതർ
സ്വന്തം ലേഖകൻ
തിരുവനന്തപുരം : ഇനി സാധാരണക്കാരന് ഏറെ ആശ്രയമായ ജയിൽ ഭക്ഷണങ്ങളിൽ തൊട്ടാൽ കൈ പൊള്ളും. ജയിൽ തടവുകാർ ഉത്പാദിപ്പിച്ചിരുന്ന ഇഡലി മുതൽ ബിരിയാണി ഉൾപ്പെടെയുള്ളവയുടെ വില കൂടും.
ജയിലിൽ തടവുകാർ ഉൽപാദിപ്പിക്കുന്ന ഇഡലി മുതൽ ബിരിയാണി വരെയുള്ള വിഭവങ്ങൾക്ക് നാളെ (ജനുവരി 1) മുതൽ വില കൂടുമെന്ന് ജയിൽ വകുപ്പ് മേധാവി ഋഷിരാജ് സിങ് അറിയിച്ചു. അസംസ്കൃത വസ്തുക്കളുടെ വില വർധന മൂലമാണ് വില വർധിപ്പിക്കുന്നതെന്ന് കാണിച്ച് ഋഷിരാജ് സിങ് ഉത്തരവിറക്കി.
ബിരിയാണിക്ക് പത്ത രൂപയാണ് കൂട്ടിയത്. കായ വറുത്തതിന്റെ വില പ്രാദേശിക ലഭ്യതയ്ക്കനുസരിച്ചു ജയിലുകൾക്കു തീരുമാനിക്കാം. അതേസമയം ഏറ്റവുമധികം ആവശ്യക്കാരുള്ള ചപ്പാത്തി (20 രൂപ), വെജിറ്റബിൾ ബിരിയാണി (40 രൂപ) എന്നിവയ്ക്ക് വില വർധനയില്ല. മറ്റുള്ളവയുടെയെല്ലാം വില ഏകീകരിച്ചു. കണ്ണൂർ സെൻട്രൽ ജയിൽ സൂപ്രണ്ടാണ് വില വർധനയ്ക്ക് അനുമതി തേടി ജയിൽ വകുപ്പിനെ സമീപിച്ചത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇനം, പുതിയ വില, പഴയ വില എന്ന ക്രമത്തിൽ ചുവടെ :
ചിക്കൻ ബിരിയാണി – 70 (60)
ചിക്കൻ കറി – 30 (25)
ചില്ലി ചിക്കൻ – 50 (40)
കപ്പയും ബീഫും – 70 (60)
മുട്ടക്കറി – 20 (15)
ഇഡ്ഡലി – 3 (2)
ബ്രഡ് – 25 (22)