video
play-sharp-fill
ബ്രിട്ടീഷുകാരുടെ ഷൂ നക്കിയ സവർക്കറുടെ പിന്മുറക്കാർ രാജ്യത്തെ ചെറുപ്പക്കാരെ ദേശസ്‌നേഹം പഠിപ്പിക്കരുത് : ബിജെപിക്കെതിരെ തുറന്നടിച്ച് ഷാഫി പറമ്പിൽ

ബ്രിട്ടീഷുകാരുടെ ഷൂ നക്കിയ സവർക്കറുടെ പിന്മുറക്കാർ രാജ്യത്തെ ചെറുപ്പക്കാരെ ദേശസ്‌നേഹം പഠിപ്പിക്കരുത് : ബിജെപിക്കെതിരെ തുറന്നടിച്ച് ഷാഫി പറമ്പിൽ

 

സ്വന്തം ലേഖിക

തിരുവനന്തപുരം; ബ്രിട്ടീഷുകാരുടെ ഷൂ നക്കിയ സവർക്കറുടെ പിന്മുറക്കാർ രാജ്യത്തെ ചെറുപ്പക്കാരെ ദേശസ്നേഹം പഠിപ്പിക്കരുതെന്ന് ഷാഫി പറമ്പിൽ എംഎൽഎ പറഞ്ഞു. പൗരത്വ നിയമഭേദഗതിക്കെതിരെ കേരള നിയമസഭയിൽ സർക്കാർ കൊണ്ടുവന്ന പ്രമേയം സഭ ചർച്ച ചെയ്യവേയായിരുന്നു ഷാഫി പറമ്പിൽ ബിജെപിക്ക് എതിരെ തുറന്നടിച്ചത്.

ഹിന്ദുക്കളും ക്രിസ്ത്യാനികളും മുസ്ലിങ്ങളും സിഖുകാരും ബുദ്ധിസ്റ്റുകളും ജൈനരുമൊക്കെ അടങ്ങുന്ന ഭാരതീയരുടെ വിശുദ്ധഗ്രന്ഥം ഭരണഘടനയാണ്. ഇതിനെ തകർക്കാനും ഇതിന്റെ മൂല്യങ്ങളെ വേരോടെ പിഴുതെറിയാനും നടത്തുന്ന ശ്രമങ്ങളെ ഒറ്റവാക്കിൽ വിശേഷിപ്പിക്കേണ്ടത് ഫാസിസം എന്നാണ്. അതിനെ എന്തു വില കൊടുത്തും ചെറുക്കാൻ നമുക്കെല്ലാവർക്കും ബാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഈ പോരാട്ടത്തിന്റെ മുന്നിരയിൽ കേരളം ഉണ്ടാകുമെന്ന കാര്യത്തിൽ ഒരു സംശയവുമില്ലെന്നും ഷാഫി കൂട്ടിച്ചേർത്തു. ഭരണഘടന തന്നെ വർഗീയത ചാർത്തുന്ന ഏറ്റവും മോശപ്പെട്ട അവസ്ഥയിലേക്ക് ഈ രാജ്യം ചെന്നെത്തിയിരിക്കുന്നു. വൈവിധ്യങ്ങൾക്കിടയിലും ഒരുമിച്ച് ജീവിച്ചതിലൂടെയാണ് ഇന്ത്യ ലോകത്തെ വിസ്മയിപ്പിച്ചിരുന്നത്. എന്നാൽ ഇന്ന് വർഗീയതയുടെ പേരിൽ നടക്കുന്ന അക്രമങ്ങളുടെ പേരിലാണ് ഇന്ത്യ അറിയപ്പെടുന്നത്. ഇന്ത്യക്ക് എന്ത് പറ്റിയെന്ന് ലോകരാജ്യങ്ങൾ ചോദിക്കുകയാണ്. ഇന്ത്യയിന്ന് ലോക രാജ്യങ്ങൾക്ക് മുന്നിൽ നാണം കെടുകയാണ്.

രാജ്യസ്നേഹികളും കപട രാജ്യസ്നേഹികളും തമ്മിലുള്ള വ്യത്യാസം നാം തിരിച്ചറിഞ്ഞതാണ്. പ്രതിഷേധത്തെ രാജ്യദ്രോഹക്കുറ്റമായി കാണുന്നത് ഫാസിസത്തിന്റെ മറ്റൊരു അടയാളമാണെന്നും ഷാഫി പറമ്പിൽ കൂട്ടിച്ചേർത്തു.