video
play-sharp-fill
തൽക്കാലം മലയാളത്തിന് വിട, ഇനി ബോളിവുഡിലേക്ക് : പേർളി മാണി

തൽക്കാലം മലയാളത്തിന് വിട, ഇനി ബോളിവുഡിലേക്ക് : പേർളി മാണി

 

സ്വന്തം ലേഖിക

ബോളിവുഡ് ചിത്രമായ ‘ലുഡോ’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ അവതാരകയും നടിയുമായ പേർളി മാണി ആരാധകർക്കായി പങ്കുവച്ചു. പ്രശസ്ത സംവിധായകനായ അനുരാഗ് ബസു അണിയിച്ചൊരുക്കുന്ന ‘ലുഡോ’ പേർളിയുടെ ബോളിവുഡ് അരങ്ങേറ്റ ചിത്രം കൂടിയാണ്. ചിത്രം 2020 ഏപ്രിൽ 24നു റിലീസാകുമെന്ന് ഫസ്റ്റ് ലുക്ക് പോസ്റ്റർ പങ്കുവെച്ച് താരം കുറിച്ചു.

പോസ്റ്ററിൽ ഏത് അക്ഷരത്തിലാണ് താൻ ഭാഗമായിട്ടുള്ളതെന്നും തന്റെ നിറം എന്താണെന്നും ആരാധകർക്ക് പറയാനാവുമോ എന്നും പേർളി സോഷ്യൽ മീഡിയയിലൂടെ ചോദിച്ചു. മലയാളത്തിൽ നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും അവതാരക എന്ന നിലയിലാണ് പേർളി ഏറെ ശ്രദ്ധ നേടിയിട്ടുള്ളത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബോളിവുഡ് ചിത്രത്തിൽ അരങ്ങേറ്റം കുറിച്ച സന്തോഷത്തിലാണ് താരം ഇപ്പോൾ. കൈറ്റ്സ്, ബർഫി തുടങ്ങിയ ഹിറ്റ് ചിത്രങ്ങൾ ഒരുക്കിയ അനുരാഗ് ബസുവിന്റെ പുതിയ ചിത്രം ലുഡോയിൽ അഭിഷേക് ബച്ചൻ, രാജ്കുമാർ റാവു, ആദിത്യ റോയ് കപൂർ, ഫാതിമ സന ഷെയ്ഖ്, സാന്യ മൽഹോത്ര തുടങ്ങിയവരാണ് അണിനിരക്കുന്നത്.