ഹ്യുണ്ടായിയുടെ കോംപാക്ട് സെഡാൻ ‘ഓറ’ ; ജനുവരി 21 ന് വിപണിയിൽ

Spread the love

 

സ്വന്തം ലേഖിക

video
play-sharp-fill

കൊച്ചി : ഹ്യുണ്ടായിയുടെ ഏറ്റവും പുതിയ മോഡലായ കോംപാക്ട് സെഡാൻ ‘ഓറ’ വിപണിയിലെത്തി. ഓറ ഇന്ത്യൻ വിപണിയിലെത്തുക ജനുവരി 21-ന് ആയിരിക്കും. വില തീരുമാനിച്ചില്ലെങ്കിലും ആറു ലക്ഷം രൂപ മുതൽ ഒമ്പതു ലക്ഷം രൂപ വരെ പ്രതീക്ഷിക്കാവുന്നതാണ്.

കൂടുതലായും കുടുംബങ്ങളെയാണ് ഓറ ലക്ഷ്യമിടുന്നതെന്നാണ് കമ്പനി പറയുന്നത്. കാഴ്ചയിൽ ഗ്രാൻഡ് ഐ 10 നിയോസുമായാണ് ഓറയ്ക്ക് കൂടുതൽ സാമ്യം തോന്നുക.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കാസ്‌കേഡ് ഗ്രിൽ, പ്രൊജക്ടഡ് ഹെഡ്‌ലാമ്ബ്, ബൂമറാങ് ഷേപ്പിലുള്ള ഡേ ടൈം റണ്ണിങ് ലാമ്പുകൾ, ചെറിയ ഫോഗ്ലാമ്പ് എന്നിവ മുൻവശത്തും ഹാച്ച്ഡോറിലേക്ക് കയറിയ ടെയ്ൽ ലാമ്ബ്, മധ്യഭാഗത്തായി ഓറ എന്ന ക്രോം ബാഡ്ജിങ്, ക്രോമിയം സ്ട്രിപ്പ് എന്നിവയാണ് പിൻവശത്തും ഓറയ്ക്ക് നൽകിയിട്ടുള്ളത്.

സ്പോർട്ടി അലോയ് വീലുകൾ, പുതിയ മിറർ, ഷാർക്ക്ഫിൻ ആന്റിന എന്നിവയും ഓറയുടെ സവിശേഷതകളാണ്.