play-sharp-fill
പൗരത്വ ഭേദഗതി ബിൽ : കോലം വരച്ച് പ്രതിഷേധം ; സ്ത്രീകളടക്കം അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തു

പൗരത്വ ഭേദഗതി ബിൽ : കോലം വരച്ച് പ്രതിഷേധം ; സ്ത്രീകളടക്കം അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തു

 

സ്വന്തം ലേഖകൻ

ചെന്നൈ: രാജ്യത്ത് പൗരത്വ നിയമഭേദഗതിക്കെതിരെയുള്ള പ്രതിഷേധങ്ങൾ ദിനംപ്രതി ആളിപടരുകയാണ്. ചെന്നൈയിൽ നടന്ന പ്രതിഷേധത്തിൽ നാല് സ്ത്രീകളടക്കം 5 പേരെ പോലീസ് അറസ്റ്റ് ചെയ്തു. സമരത്തിനിടെ കോലം വരച്ച് പ്രതിഷേധിച്ചപ്പോഴാണ് പോലീസ് കർശന നടപടിയിലേക്ക് നീങ്ങിയത്.

ചെന്നൈയിലെ ബസന്ത് നഗറിലാണ് സംഭവം. അറസ്റ്റിലായവരിൽ നാല് പേർ സ്ത്രീകളാണ്. ഇവരുടെ ഫോൺ അടക്കം പോലീസ് പിടിച്ചെടുത്തു. അതിനിടെ അറസ്റ്റിലായവരെ ജാമ്യത്തിൽ എടുക്കാൻ എത്തിയ അഭിഭാഷകരെ പോലീസ് തടഞ്ഞു. മൂന്ന് അഭിഭാഷകരാണ് ജാമ്യാപേക്ഷയുമായി എത്തിയിരുന്നത് ഇവരെ പോലീസ് തടഞ്ഞുവെച്ചിരിക്കുകയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധം അണയാതെ ആളികത്തുകയാണ്. ഇത്രയും ശക്തവും വ്യാപകവുമായ പ്രതിഷേധം ഉയരുമെന്ന് നരേന്ദ്ര മോഡി സർക്കാർ സ്വപ്നത്തിൽ പോലും കരുതിയിരുന്നില്ല.

2014ൽ പ്രധാനമന്ത്രി പദത്തിലെത്തിയതിനു ശേഷം നരേന്ദ്ര മോഡി നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയായി മാറുകയാണ് പൗരത്വ നിയമ ഭേദഗതി. പ്രതിഷേധത്തിനിടെ ഇതിനോടകം 21ൽ അധികംപേർക്കാണ് ജീവൻ നഷ്ടമായത്. ഇപ്പോഴും രാജ്യത്തിന്റെ പലയിടങ്ങളിലും പ്രതിഷേധം ശക്തമായി തന്നെ തുടരുകയാണ്.

Tags :