video
play-sharp-fill
മലയാളിക്കൊപ്പം കേരളത്തിലെ റേഷൻകടകളിൽ നിന്നും അരി മേടിക്കാൻ ക്യൂവിൽ ഇനി ഭായിമാരും ; ഒരു രാജ്യം ഒരു റേഷൻ കാർഡ് പദ്ധതി ജനുവരി 15 മുതൽ

മലയാളിക്കൊപ്പം കേരളത്തിലെ റേഷൻകടകളിൽ നിന്നും അരി മേടിക്കാൻ ക്യൂവിൽ ഇനി ഭായിമാരും ; ഒരു രാജ്യം ഒരു റേഷൻ കാർഡ് പദ്ധതി ജനുവരി 15 മുതൽ

സ്വന്തം ലേഖിക

കോട്ടയം : മലയാളിക്കൊപ്പം കേരളത്തിലെ റേഷൻകടകളിൽ നിന്നും അരി മേടിക്കാൻ ക്യൂവിൽ ഭായിമാരും ഉണ്ടാകും. ഒരു രാജ്യം ഒരു റേഷൻ കാർഡ് പദ്ധതി ജനുവരി 15 മുതൽ. കേന്ദ്ര സർക്കാർ നടപ്പാക്കുന്ന ‘ഒരു രാജ്യം, ഒരു റേഷൻ കാർഡ്’ പദ്ധതി പ്രകാരം 2020 ജനുവരി 15 മുതൽ ഇന്ത്യയുടെ ഏത് ഭാഗത്തുള്ള റേഷൻ കടയിൽ നിന്നും സബ്‌സിഡി നിരക്കിൽ ഭക്ഷ്യധാന്യങ്ങൾ വാങ്ങാൻ അവസരമൊരുങ്ങുന്നു. പ്രാരംഭ ഘട്ടത്തിൽ 12 സംസ്ഥാനങ്ങളിലാണ് പദ്ധതി നടപ്പാക്കുന്നത്. പിന്നീട് മറ്റ് സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിക്കുമെന്ന് സർക്കാർ വൃത്തങ്ങൾ പറയുന്നു.

കേരളത്തിന് പുറമെ ആന്ധ്രപ്രദേശ്, തെലങ്കാന, ഗുജറാത്ത്, മഹാരാഷ്ട്ര, ഹരിയാന, രാജസ്ഥാൻ, കർണ്ണാടകം, ഗോവ, മധ്യപ്രദേശ്, ത്രിപുര, ജാർഖണ്ഡ് എന്നീ സംസ്ഥാനങ്ങളാണ് പദ്ധതി ആദ്യ ഘട്ടത്തിൽ നടപ്പാക്കുന്നത്. പൊതുവിതരണ സംവിധാനത്തിന് കീഴിൽ റേഷൻ കടകളിൽ സ്ഥാപിച്ചിട്ടുള്ള പോയിന്റ് ഓഫ് സെയിൽ മെഷീനുകളാണ് ഈ ചുവടുവെപ്പിന് വഴിയൊരുക്കുന്നത്. അർഹരായവർക്ക് റേഷൻ കാർഡുമായി എത്തി ബയോമെട്രിക്/ആധാർ പരിശോധന പൂർത്തിയാക്കി സബ്‌സിഡി നിരക്കിൽ ഭക്ഷ്യസാധനങ്ങൾ വാങ്ങാം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കുടിയേറ്റ തൊഴിലാളികൾക്കും, ദിവസക്കൂലിക്കാർക്കുമാണ് ഈ പദ്ധതി അനുഗ്രഹമായി മാറുക. ഏത് സംസ്ഥാനത്തും റേഷൻ കാർഡ് ഉപയോഗിക്കാൻ കഴിയുന്നത് വഴി 35 മില്ല്യൺ ജനങ്ങൾക്ക് പ്രയോജനം ലഭിക്കുമെന്നാണ് കേന്ദ്രം കണക്കാക്കുന്നത്. നിലവിൽ 79 കോടി ജനങ്ങൾക്കാണ് റേഷൻ കാർഡുള്ളത്.

എന്തായാലും കേരളത്തിലെ റേഷൻ കടകളിൽ അരി മേടിക്കാനുള്ള ക്യൂവിൽ ഭായിമാരെ കണ്ടാൽ അമ്പരക്കേണ്ട.