play-sharp-fill
ശബരിമല ദർശനത്തിനെത്തിയ ട്രാൻസ്‌ജെൻഡർ തീർത്ഥാടകരെ തടഞ്ഞെന്ന് പരാതി ; രേഖകൾ പരിശോധിക്കുന്നതിനാണ് തടഞ്ഞതെന്ന് പൊലീസ്

ശബരിമല ദർശനത്തിനെത്തിയ ട്രാൻസ്‌ജെൻഡർ തീർത്ഥാടകരെ തടഞ്ഞെന്ന് പരാതി ; രേഖകൾ പരിശോധിക്കുന്നതിനാണ് തടഞ്ഞതെന്ന് പൊലീസ്

 

സ്വന്തം ലേഖകൻ

പമ്പ: ശബരിമല മണ്ഡലകാലത്തോട് അനുബന്ധിച്ച് ദർശനത്തിനായി എത്തിയ ട്രാൻസ്‌ജെൻഡർ തീർത്ഥാടകരെ പമ്പയിൽ വെച്ച് പൊലീസ് തടഞ്ഞതായി പരാതി. തൃപ്തി, അവന്തിക, രഞ്ജു എന്നിവരെ പൊലീസ് തടഞ്ഞുവെന്നാണ് പരാതി ഉയർന്നിരിക്കുന്നത്. പൊലീസ് അകാരണമായാണ് തങ്ങളെ തടഞ്ഞതെന്ന് രഞ്ജു പറഞ്ഞു. അതേസമയം, തിരിച്ചറിയൽ രേഖകൾ പരിശോധിക്കുന്നതിനായാണ് മൂവരെയും തടഞ്ഞതെന്നും രേഖകൾ പരിശോധിച്ച് മൂവരെയും ദർശനത്തിനായി പോകാൻ അനുവദിച്ചുവെന്നും പൊലീസ് പറഞ്ഞു.


നാൽപത്തിയൊന്ന് ദിവസത്തെ മണ്ഡലകാലത്തിന് സമാപനം കുറിച്ച് ശബരിമലയിൽ ഇന്ന് മണ്ഡലപൂജ നടക്കും. രാവിലെ പത്ത് മുതൽ 11.45 വരെയാണ് തങ്കഅങ്കി ചാർത്തിയുള്ള മണ്ഡലപൂജ ചടങ്ങുകൾ. രാത്രി പത്തിന് ഹരിവരാസനം ചൊല്ലി നടയടക്കും. പിന്നെ 30 ന് വൈകിട്ട് മകരവിളക്ക് മഹോത്സവത്തിനായാണ് നട തുറക്കുക. മണ്ഡലപൂജയോട് അനുബന്ധിച്ച് കനത്ത സുരക്ഷയാണ് ശബരിമലയിൽ ഒരുക്കിയിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group