play-sharp-fill
കൊടുംവളവിൽ കാറിന്റെ ഡോർ തുറന്ന് കുഞ്ഞ് റോഡിലേക്ക് തെറിച്ചു വീണു ; അപകടം ഒഴിവായത് തലനാരിഴക്ക്

കൊടുംവളവിൽ കാറിന്റെ ഡോർ തുറന്ന് കുഞ്ഞ് റോഡിലേക്ക് തെറിച്ചു വീണു ; അപകടം ഒഴിവായത് തലനാരിഴക്ക്

 

സ്വന്തം ലേഖിക

മലപ്പുറം : അപകടങ്ങൾ വർധിച്ച് വരുന്ന സാഹചര്യത്തിലാണ് ട്രാഫിക് നിയമങ്ങൾ കർശനമാക്കിയത്. എന്നാൽ ഇപ്പോഴും പലരും കൃത്വമായി പാലിക്കുന്നില്ല എന്നതാണ് വാസ്തവം. മിക്ക അപകടങ്ങളുടെയും പിന്നിൽ അശ്രദ്ധ തന്നെയാണ്.

ഇപ്പോൾ പുറത്തുന്ന അപകടത്തിന് പിന്നിലും അശ്രദ്ധ തന്നെയാണെന്നത് വ്യക്തമാണ്. കോട്ടക്കൽ-മലപ്പുറം റോഡിൽ വളവിൽ കാറിൽ നിന്നും കുട്ടി ഡോർ തുറന്നു തെറിച്ചു വീഴുകയായിരുന്നു. വീണത് നേരെ ബസിന്റെ മുമ്പിലേക്കാണ്. ഭാഗ്യം കൊണ്ടാണ് ആ കുട്ടി അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോട്ടക്കൽ-മലപ്പുറം റോഡിൽ പാറക്കോരിക്കും കുളത്തൂപറമ്പിനും ഇടയിൽ വളവിൽ വെച്ചാണ് അപകടം സംഭവിച്ചത്. വളവിൽ എത്തിയപ്പോൾ ഡോർ തുറന്ന് കുട്ടി റോഡിലേക്ക് തെറിച്ച് വീഴുകയായിരുന്നു. കാറിന്റെ പിൻഡോർ പൂർണ്ണമായും അടക്കാതിരുന്നതോ കുട്ടി തുറന്നതോണോ അപകടത്തിന് കാരണമെന്ന് വ്യക്തമല്ല. തിരക്കുള്ള റോഡിൽ ബസിന്റെ മുന്നിലേക്ക് വീണ കുട്ടി രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ടു മാത്രമാണ്.

വാഹനത്തിൽ പിൻ സീറ്റിലിരിക്കുന്ന കുട്ടികൾക്ക് ഡോർ തുറക്കാൻ പറ്റാത്ത രീതിയിൽ നിയന്ത്രിക്കുന്ന ചൈൽഡ് ലോക്കുകൾ ഉപയോഗിച്ചാൽ ഇത്തരം അപകടങ്ങൾ തടയാനാകും.

ഡോർ ലോക്കിന്റെ സമീപത്തുള്ള ഈ സ്വിച്ച് ഓൺചെയ്താൽ പിന്നീട് വാഹനത്തിനുള്ളിൽ നിന്ന് ഡോർ തുറക്കാൻ സാധിക്കില്ല. കുട്ടികളെ ഒറ്റയ്ക്ക് പിൻസീറ്റിൽ ഇരുത്തി യാത്ര ചെയ്യുമ്പോൾ തീർച്ചയായും ഉപയോഗിക്കേണ്ട സുരക്ഷ ഫീച്ചറാണ് ചൈൽഡ് ലോക്ക്.