മകളുടെ കൂട്ടുകാരിയെ ക്രൂരമായി പീഡിപ്പിച്ചത് നാല് വർഷത്തോളം: പീഡന വീരനെ കണ്ണിൽ പശ തേച്ച് യുവതി കുത്തിക്കൊന്നു

Spread the love

 

സ്വന്തം ലേഖകൻ

ചെന്നൈ : നാല് വർഷത്തോളം തന്നെ ലൈഗിംകമായി പീഡിപ്പിച്ച മധ്യവയസ്‌കനെ ക്രൂരമായി ഇരുപത്തിനാല് വയസുകാരി കുത്തിക്കൊലപ്പെടുത്തി. ചെന്നൈ വാഷർമാൻപേട്ടിലാണ് സംഭവം. ചെന്നൈ തിരുവട്ടിയൂർ സ്വദേശി അമ്മൻ ശേഖർ എന്ന 59കാരെനെയാണ് യുവതി കൊലപ്പെടുത്തിയത്.

കൊല്ലപ്പെട്ട ശേഖറിന്റെ മകളുടെ കൂട്ടുകാരിയാണ് അറസ്റ്റിലായത്. നാലര വർഷം മുൻപ് കൂട്ടുകാരിയെ കാണാൻ അവളുടെ വീട്ടിലെത്തിയപ്പോൾ യുവതിയെ ശേഖർ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. ഭീഷണിപ്പെടുത്തി പീഡനം നാല് വർഷത്തോളം തുടർന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാൽ, ശേഷം യുവതി വിവാഹിതയായെങ്കിലും ഇയാൾ ശല്യം ചെയ്യുകയായിരുന്നു. ഇതോടെയാണ് ശേഖറിനെ കൊല്ലാൻ യുവതിയെ പ്ലാൻ ഒരുക്കിയത്. ഇതിനായി യുവതി കൈവശം കരുതിയത് മൂർച്ഛയുള്ള കത്തിയും ഒരു പശയുമായിരുന്നു.

തിങ്കളാഴ്ച രാത്രി ഒരു സമ്മാനം നൽകാനുണ്ടെന്ന് പറഞ്ഞ് ശേഖറിനെ ക്രോസ് റോഡിനു സമീപം വിളിച്ച് വരുത്തുകയായിരുന്നു. അൽപസമയം സംസാരിച്ചിരുന്നതിനുശേഷം യുവതി ശേഖറിനോട് കണ്ണടയ്ക്കാൻ ആവശ്യപ്പെട്ടു. ശേഖർ കണ്ണടച്ചതോടെ കണ്ണിന് മുകളിൽ പശതേച്ച് ഒട്ടിക്കുകയും തുടർന്ന് കത്തിയെടുത്ത് കഴുത്തിന് കുത്തിക്കൊലപ്പെടുത്തുകയുമായിരുന്നു. സമീപത്തുള്ള സി.സി.ടി.വി ക്യാമറയിൽ പതിഞ്ഞ ദൃശ്യങ്ങളിൽ നിന്നുമാണ് യുവതിയെ പൊലീസ് തിരിച്ചറിഞ്ഞത്.