video
play-sharp-fill

സ്വർണ്ണക്കടത്ത് : മൂന്നു പേരിൽ നിന്നായി 3.75 കിലോ സ്വർണം പിടികൂടി

സ്വർണ്ണക്കടത്ത് : മൂന്നു പേരിൽ നിന്നായി 3.75 കിലോ സ്വർണം പിടികൂടി

Spread the love

 

സ്വന്തം ലേഖിക

കൊച്ചി : നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ മൂന്ന് യാത്രക്കാരിൽ നിന്നായി 3.75 കിലോയുടെ സ്വർണ മിശ്രിതം പിടികൂടി . സൗദി എയർലൈൻസ് വിമാനത്തിൽ റിയാദിൽനിന്ന് എത്തിയ കോഴിക്കോട് സ്വദേശികളായ രണ്ട് യാത്രക്കാരും എയർ അറേബ്യ വിമാനത്തിൽ ഷാർജയിൽനിന്ന് എത്തിയ മലപ്പുറം സ്വദേശികളുമാണ് കസ്റ്റംസിന്റെ പിടിയിലായത് .

റിയാദിൽനിന്ന് എത്തിയ യാത്രക്കാരിൽ ഒരാൾ ഇരു കാലുകളുടെയും മുട്ടിനു താഴെ കെട്ടിവെച്ചാണ് സ്വർണ മിശ്രിതം കടത്തിക്കൊണ്ടുവന്നത് . തിരിച്ചറിയാതിരിക്കാൻ ഇയാൾ നീ ക്യാപ്പും ധരിച്ചിരുന്നു. രണ്ടര കിലോ സ്വർണ മിശ്രിതമാണ് ഇയാളുടെ പക്കൽ നിന്നും കണ്ടെടുത്തത് .

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രണ്ടാമത്തെയാൾ കാപ്സ്യൂൾ രൂപത്തിലാക്കി മലദ്വാരത്തിൽ ഒളിപ്പിച്ചാണ് കൊണ്ടുവന്നത്. ഒരു കിലോ സ്വർണ മിശ്രിതമാണ് ഇയാളിൽ നിന്നും പിടികൂടിയത് .

ഷാർജയിൽനിന്ന് എത്തിയ യാത്രക്കാരന്റെ പക്കൽ നിന്ന് 250 ഗ്രാം സ്വർണ മിശ്രിതം പിടിച്ചെടുത്തു . ഇയാളും കാപ്സ്യൂൾ രൂപത്തിലാക്കി മലദ്വാരത്തിൽ ഒളിപ്പിച്ചാണ് സ്വർണം കടത്തിയത് . സ്വർണം വേർതിരിച്ചെടുക്കുന്നതിനായി മിശ്രിതം കസ്റ്റംസ് ലാബിലേക്ക് അയച്ചു. പിടിച്ചെടുത്ത സ്വർണത്തിന് വിപണിയിൽ മൊത്തം 1.25 കോടി രൂപ വില വരുമെന്ന് കസ്റ്റംസ് അറിയിച്ചു.