
സി.ടി സ്‌കാൻ എടുക്കുന്നതിനിടെ യുവതിയുടെ നഗ്ന ചിത്രങ്ങൾ പകർത്തി ; മലയാളി യുവാവ് റിമാൻഡിൽ
സ്വന്തം ലേഖകൻ
മുംബൈ: സി.ടി സ്‌കാൻ എടുക്കുന്നതിനിടെ യുവതിയുടെ നഗ്നചിത്രം പകർത്തിയ യുവാവ് പൊലീസ് അറസ്റ്റിൽ. യുവതിയുടെ നഗ്‌നചിത്രം പകർത്തിയത് മലയാളിയെന്നാണ് വിവരം. മഹാരാഷ്ട്ര ഉല്ലാസ് നഗർ പൊലീസാണ് യുവാവിനെ അറസ്റ്റ് ചെയ്തത്. ഉല്ലാസ്‌നഗറിലെ സർവാനന്ദ് ആശുപത്രി ടെക്‌നീഷ്യനാണ് അറസ്റ്റിലായ ജെയിംസ് തോമസ്. സി.ടി സ്‌കാൻ എടുക്കുന്നതിനായി തിങ്കളാഴ്ചയാണ് യുവതി ആശുപത്രിയിലെത്തിയത്. സി. ടി സ്‌കാൻ ചെയ്യുന്നതിനിടെ ഇയാൾ യുവതിയെ മോശമായ രീതിയിൽ സ്പർശിക്കുകയായിരുന്നു. ഇതിന് പുറമനെ യുവതിയുടെ നഗ്ന ചിത്രങ്ങൾ എടുക്കുകയും ചെയ്തു.
് അസ്വസ്ഥത തോന്നിയതിനെ തുടർന്ന് യുവതി ആശുപത്രി അധികൃതരെ വിവരമറിക്കുകയും ചെയ്തു. തുടർന്ന് ഇയാൾക്കെതിരെ പൊലീസിൽ പരാതി നൽകി. ഇയാളുടെ ഫോൺ പരിശോധിച്ചുവരികയാണെന്നും പൊലീസ് അറിയിച്ചു. സംഭവത്തിൽ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

Third Eye News Live
0
Tags :