video
play-sharp-fill
ലോകത്തെ കണ്ണീരിലാഴ്ത്തിയ രാക്ഷസ സുനാമിയുടെ ഓർമ്മകൾക്ക് ഇന്ന് 15 വയസ്സ്

ലോകത്തെ കണ്ണീരിലാഴ്ത്തിയ രാക്ഷസ സുനാമിയുടെ ഓർമ്മകൾക്ക് ഇന്ന് 15 വയസ്സ്

 

സ്വന്തം ലേഖിക

കോട്ടയം : സർവനാശം വിതച്ച് സുനാമി രാക്ഷസ തിരമാല ആഞ്ഞടിച്ചിട്ട് ഇന്ന് 15 വർഷം. 2004 ലെ ക്രിസ്മസ് പിറ്റേന്ന് ഡിസംബർ 26 നായിരുന്നു ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിൽ സുനാമി രാക്ഷസത്തിരമാലകൾ മരണതാണ്ഡവമാടിയത്. ഇന്തോനേഷ്യ, ഇന്ത്യ, ശ്രീലങ്ക തുടങ്ങി 15 രാജ്യങ്ങളിൽ നിന്നായി രണ്ടര ലക്ഷം ആളുകളാണ് സുനാമിത്തിരകളിൽപ്പെട്ട് ജീവൻ വെടിഞ്ഞത്.

ക്രിസ്മസ് ആഘോഷങ്ങളുടെ മയക്കം വിട്ടുമാറും മുമ്പെയാണ് ലോകത്തെ നടുക്കി രാക്ഷസത്തിരമാലകൾ ആർത്തലച്ചെത്തിയത്. വടക്കൻ സുമാത്രയിൽ കടലിനടിയിലുണ്ടായ ഭൂകമ്പമാണ് വൻ വിനാശകാരിയായി സംഹാരരൂപം പ്രാപിച്ചത്. 2004 ഡിസംബർ 26ന് പ്രാദേശിക സമയം 7.59നാണ് ഭൂചലനമുണ്ടായത്. റിക്ടർ സ്‌കെയിലിൽ 9.1 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനത്തിന് പിന്നാലെ ഏഴുമണിക്കൂറിനുള്ളിൽ കിഴക്കൻ ആഫ്രിക്ക വരെ എത്തിയ സുനാമിത്തിരകൾ ഇന്ത്യൻ മഹാസമുദ്രത്തിലെമ്പാടും നാശം വിതച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

2004 ഡിസംബർ 26നുണ്ടായ സൂനാമിയിൽ ലാംപുക്കിൽ മാത്രം മരിച്ചത് 6700-ഓളം പേർ. ഈ കടലോര പ്രദേശം അക്ഷരാർഥത്തിൽ തച്ചുതകർക്കപ്പെട്ടു. ആകെ രക്ഷപ്പെട്ടത് 300 പേർ മാത്രം. സുമാത്ര തീരത്തു നിന്നു മാറി കടലിലുണ്ടായ 9.1 തീവ്രതയുള്ള ഭൂകമ്പമാണ് 2004ലെ കൂറ്റൻ സൂനാമിക്കു കാരണമായത്. 1.7 ലക്ഷം പേരാണ് അന്നു മരിച്ചത്. മരിച്ചവരുടെ എണ്ണം ഇതിലും കൂടുമെന്നും അധികൃതർ പറയുന്നു. പലരുടെയും മൃതദേഹം പോലും കണ്ടെത്തിയിട്ടില്ല.

ഇന്ത്യൻ മഹാസമുദ്രത്തിൽ 100 അടിവരെ ഉയരത്തിൽ പൊങ്ങിയ തിരമാലകൾ 15 രാജ്യങ്ങളുടെ തീരങ്ങളെയാണ് തകർത്തത്.ഇന്തോനേഷ്യ, ഇന്ത്യ, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളിലാണ് സുനാമിത്തിരകൾ കനത്തനാശം വിതച്ചത്. ഇന്ത്യയിൽ കേരളം, തമിഴ്നാട്, ആന്ധ്രാ, പുതുച്ചേരി, ആൻഡമാൻ നിക്കോബാർ തീരങ്ങളിലാണ് സുനാമി ആഞ്ഞടിച്ചത്. 16,000 ജീവനുകളാണ് നഷ്ടമായത്. തമിഴ്നാട്ടിൽ മാത്രം 7000 മരണം. കേരളത്തിൽ 236 ജീവൻ പൊലിഞ്ഞു.

സൂനാമിയുടെ നാശനഷ്ടങ്ങളിൽ നിന്നു കരകയറിത്തുടങ്ങിയിട്ടേയുള്ളൂ ഇന്തൊനീഷ്യ. തീരത്തെ പനകളെപ്പോലും വേരൊടെ പറിച്ചെറിഞ്ഞു കൊണ്ടുപോവുകയായിരുന്നു സൂനാമി. കെട്ടിടങ്ങളെല്ലാം തകർന്നു തരിപ്പണമായി.