ഗീതാഗോപിനാഥ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി ; ഇരുവരും ഹസ്തദാനം ചെയ്യുന്ന ഫോട്ടോ പ്രധാനമന്ത്രിയുടെ ഓഫീസ് ട്വീറ്റ് ചെയ്തു
സ്വന്തം ലേഖകൻ
ഡൽഹി: ഐഎംഎഫ് റിസേർച്ച് വിഭാഗത്തിന്റെ ഇക്കണോമിക് കൗൺസിലറും ഡയറക്ടറുമായ ഗീതാഗോപിനാഥ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി.
ഇന്ത്യയുടെ സാമ്പത്തികപ്രതിസന്ധിക്ക് കാരണം പരിഷ്‌കാരങ്ങൾ നടപ്പിലാക്കുന്നതിലെ പാളിച്ചകളാണെന്ന് ഐഎംഎഫ് മുഖ്യസാമ്പത്തിക വിദഗ്ധ ഗീതാ ഗോപിനാഥ് നേരത്തെ അഭിപ്രായപ്പെട്ടിരുന്നു.എഫ്ഐസിസിഐ 92ആം വാർഷികസമ്മേളനത്തിൽ സംസാരിക്കുന്നതിനിടെയാണ് സാമ്പത്തികപ്രതിസന്ധിയുടെ കാരണങ്ങൾ അവർ വിശദീകരിച്ചത്.
നയങ്ങൾ നടപ്പിലാക്കുന്നതിലെ കെടുകാര്യസ്ഥത രാജ്യത്തിന്റെ സാമ്ബത്തിക പ്രതിസന്ധിയുടെ കാരണങ്ങളിലൊന്നാണ്. പരിഷ്‌കാരങ്ങൾ ഏറ്റെടുക്കുന്നത് പോലെ തന്നെ പ്രധാനമാണ് അത് വ്യക്തമായി പ്രാബല്യത്തിലെത്തിക്കുന്നത്. എന്നാൽ ഇതിൽ പലപ്പോഴും ഇതിൽ പാളിച്ചകൾ സംഭവിക്കുന്നുവെന്ന് ഗീതാഗോപിനാഥ് വ്യക്തമാക്കി. സമ്പദ്ഘടനയെ ചിട്ടപ്പെടുത്തുന്നതിൽ ജിഎസ്ടിക്കും നിർണായക സ്ഥാനമുണ്ടെന്നുംഅവർ അഭിപ്രായപ്പെട്ടിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
സാമ്പത്തിക പ്രതിസന്ധി രാജ്യത്തെ രൂക്ഷമായി ബാധിച്ചതായി ഐഎംഎഫും വിലയിരുത്തിയിട്ടുണ്ട്. പ്രതിസന്ധി മറികടക്കാൻ ഇന്ത്യ സർക്കാർ അടിയന്തര നടപടികൾകൈക്കൊള്ളണം, ഉപഭോഗവും നിക്ഷേപവും കുറയുന്നതും നികുതി വരുമാനം കുറയുന്നതും മറ്റ് ഘടകങ്ങളും ഇന്ത്യയുടെ വളർച്ചയ്ക്ക് തടയിട്ടതായുംഐഎംഎഫിന്റെ വാർഷിക അവലോകനത്തിൽ വിലയിരുത്തി. ഇരുവരും ഹസ്തദാനം ചെയ്യുന്ന ഫോട്ടോ പ്രധാനമന്ത്രിയുടെ ഓഫീസാണ് ട്വീറ്റ് ചെയ്തത്.