ഗവർണർ ആരിഫ് ഖാനോട് കെ.കരുണാകരന്റെ അനുസ്മരണ യോഗത്തിൽ നിന്ന് വിട്ടുനിൽക്കണമെന്ന് കോൺഗ്രസ്സ്
സ്വന്തം ലേഖകൻ
തിരുവനന്തപുരം: ഗവർണർ ആരിഫ് ഖാനോട് കെ കരുണാകരന്റെ അനുസ്മരണ യോഗത്തിൽ നിന്ന് വിട്ടുനിൽക്കണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. ഗവർണറുടെ ഓഫീസിൽ ഫോണിൽ വിളിച്ചാണ് ഈ ആവശ്യം ഉന്നയിച്ചത്. അതേസമയം അനുസ്മരണ യോഗത്തിൽ നിന്നും വിട്ടുനിൽക്കണമെങ്കിൽ രേഖാമൂലം എഴുതി ആവശ്യപ്പെടണമെന്ന് ഗവർണറുടെ ഓഫീസ് മറുപടി നൽകി.
പൗരത്വ നിയമ ഭേദഗതി നിയമം നടപ്പാക്കാൻ എല്ലാവരും ബാധ്യസ്ഥരാണെന്ന നിലപാടിൽ ഉറച്ചുനിൽക്കുന്നുവെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ പരാമർശമാണ് വിവാദങ്ങൾക്ക് കാരണം. സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറിയാൽ പാർലമെന്റ് പാസാക്കുന്ന നിയമങ്ങൾ അനുസരിക്കാൻ എല്ലാവരും ബാധ്യസ്ഥരാണ്. കോൺഗ്രസിന് തന്റെ നിലപാടുകളെ വിമർശിക്കാൻ അവകാശമുണ്ട്. എന്നാൽ അതുകൊണ്ട് അഭിപ്രായം മാറ്റാനാവില്ലെന്നും ഗവർണർ പറഞ്ഞിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
തിങ്കളാഴ്ച്ച വൈകീട്ട് നടക്കുന്ന കെ കരുണാകരൻ അനുസ്മരണയോഗത്തിന് ഗവർണറെ ക്ഷണിച്ചിട്ടുണ്ടെന്ന് കെ മുരളീധരൻ പറഞ്ഞു. വളരെ നാൾ മുൻപാണ് ഗവർണറെ ചടങ്ങിലേക്ക് ക്ഷണിച്ചത്. പുതിയ സാഹചര്യത്തിൽ നിലപാട് നേതൃത്വത്തെ അറിയിച്ചിട്ടുണ്ടെന്നും ഗവർണർ പങ്കെടുക്കുന്ന കാര്യം കണ്ടറിയണമെന്നും കെ മുരളീധരൻ പറഞ്ഞു