മംഗളൂരിലെ പോലീസ് വെടിവെപ്പ് സിഐഡി അന്വേഷിക്കും; കർണാടക മുഖ്യമന്ത്രി യെദിയൂരപ്പാ
സ്വന്തം ലേഖകൻ
മംഗളൂർ: മംഗളൂരിൽ പൗരത്വ നിമയഭേദഗതിക്കെതിരെ നടന്ന പ്രതിഷേധത്തിനിടെയുണ്ടായ പോലീസ് വെടിവെപ്പ് സിഐഡി അന്വേഷിക്കും. വെടിവെപ്പിൽ രണ്ട് പേർ കൊല്ലപ്പെട്ടിരുന്നു. കർണാടക സർക്കാറാണ് അന്വേഷണം പ്രഖ്യാപിച്ചത്.
കഴിഞ്ഞ വ്യാഴാഴ്ച്ചയാണ് സംഭവം. പൗരത്വ നിമയഭേദഗതിക്കെതിരെ ശക്തമായ പ്രതിഷേധമാണ് മംഗളൂരിൽ ഉണ്ടായത്. ഇതിനിടെയാണ് പോലീസ് വെടിയുതിർത്തിയത്. രണ്ട് പേരാണ് പോലീസ് വെടിവെപ്പിൽ കൊല്ലപ്പെട്ടത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
മൽസ്യ മാർക്കറ്റിൽ ജോലി ചെയ്യുന്ന അബ്ദുൽ ജലീൽ, വെൽഡർ ജോലി ചെയ്യുന്ന നൗഷിൻ കുഡ്രോളി എന്നിവരാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ വ്യാപകമായ പ്രതിഷേധമാണ് പോലീസിന് നേരെ ഉയരുന്നത്.
അതേസമയം പ്രതിഷേധത്തിനിടെ മംഗളൂരിൽ കുടുങ്ങി കിടന്ന മലയാളി വിദ്യാർത്ഥികളെ സുരക്ഷിതമായി കെഎസ്ആർടിസി ബസുകളിൽ നാട്ടിലെത്തിച്ചു.
പ്രതിഷേധങ്ങൾ ശക്തമായതിന് പിന്നാലെ മംഗളൂരിൽ കർഫ്യൂ പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെ നിരവധി മലയാളി വിദ്യാർത്ഥികളാണ് മംഗലാപുരത്ത് കുടുങ്ങി പോയത്. സർക്കാർ ഇടപ്പെടലോടെയാണ് ഇവരെ നാട്ടിൽ എത്തിച്ചത്. കെഎസ്ആർടിസി ബസുകളിലായാണ് വിദ്യാർത്ഥികളെ നാട്ടിലെത്തിച്ചത്.