play-sharp-fill
അഭയക്കേസിൽ കൂടുതൽ അട്ടിമറിയുടെ തെളിവ് പുറത്ത്: ക്രൈം ബ്രാഞ്ച് ഏറ്റെടുത്ത തൊണ്ടി മുതലുകൾ കോടതിയിൽ എത്തിയില്ല

അഭയക്കേസിൽ കൂടുതൽ അട്ടിമറിയുടെ തെളിവ് പുറത്ത്: ക്രൈം ബ്രാഞ്ച് ഏറ്റെടുത്ത തൊണ്ടി മുതലുകൾ കോടതിയിൽ എത്തിയില്ല

സ്വന്തം ലേഖകൻ

കോട്ടയം: സിസ്റ്റർ അഭയയെ തല്ലിക്കൊന്ന് കൊലപ്പെടുത്തി കിണറ്റിൽ തള്ളിയ കേസ് അട്ടിമറിക്കാൻ ശ്രമം നടത്തിയതിന് കൂടുതൽ തെളിവുകൾ പുറത്ത്. സിസ്റ്റര്‍ അഭയ കേസില്‍ കോടതിയില്‍ നിന്നും വാങ്ങിയ തൊണ്ടിമുതലുകള്‍ ക്രൈംബ്രാഞ്ച് സംഘം തിരികെ ഏല്‍പിച്ചില്ലെന്ന സാക്ഷിമൊഴി പുറത്ത് വന്നതോടെയാണ് കേസിൽ അട്ടിമറിയുടെ വ്യക്തമായ തെളിവ് പുറത്ത് വന്നത്.

കോട്ടയം ആര്‍ഡിഒ കോടതിയില്‍ നിന്നും വാങ്ങിയ എട്ട് തൊണ്ടിമുതലുകള്‍ ആണ് തിരികെ ഏല്‍പിക്കാത്തത്. കോടതിയിലെ മുന്‍ ജീവനക്കാരന്‍ മുരളീധീരനാണ് തിരുവനന്തപുരം സിബിഐ കോടതിയില്‍ മൊഴി നല്‍കിയത്. കോടതി തൊണ്ടിമുതലുകള്‍ നശിപ്പിച്ചിട്ടില്ലെന്നും സാക്ഷി മൊഴി നല്‍കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആദ്യ അന്വേഷണ സംഘമായ ക്രൈംബ്രാഞ്ച് വാങ്ങിയ തൊണ്ടിമുതലുകള്‍ തിരികെ നല്‍കിയിരുന്നില്ലെന്ന് അന്വേഷണ സംഘത്തിലുണ്ടായിരുന്ന പൊലീസുകാരന്‍ ശങ്കരനും നേരത്തെ കോടതിയില്‍ മൊഴി നല്‍കിയിരുന്നു. കോട്ടയം ആര്‍ഡിഒ കോടതിയില്‍ നിന്നും വാങ്ങിയ അഭയയുടെ തൊണ്ടി മുതലുകള്‍ തിരികെ നല്‍കാന്‍ തന്നെ ഏല്‍പ്പിച്ചിരുന്നുവെന്ന് മുന്‍ ക്രൈംബ്രാഞ്ച് ഡിവൈഎസ്‍പി സാമുവല്‍ സിബിഐക്ക് നല്‍കിയ മൊഴി കളവാണെന്ന് ശങ്കരന്‍ കോടതിയില്‍ നേരത്തെ അറിയിച്ചിരുന്നു.

അഭയ കേസ് ആദ്യം അന്വേഷിച്ച ഡിവൈഎസ്‍പി സാമുവല്‍ തൊണ്ടിമുതലുകള്‍ തിരികെ നല്‍കിയെന്ന് കേസ് ഡയറിയില്‍ എഴുതിയതിനെ കുറിച്ച്‌ തനിക്കറിവില്ലെന്നും ശങ്കരന്‍ കോടതിയില്‍ നേരത്തെ മൊഴി നല്‍കിയിരുന്നു. കോടതിയില്‍ നിന്നും വാങ്ങികൊണ്ടുപോയ തൊണ്ടി മുതല്‍ സാമുവല്‍ തിരികെ നല്‍കിയില്ലെന്ന് കോടതി ജീവനക്കാരയായിരുന്ന ജോണും ദിവാകരന്‍ നായരും നേരത്തെ മൊഴി നല്‍കിയിരുന്നു.