play-sharp-fill
മുസ്ലീങ്ങൾക്ക് പോകാൻ നിരവധി രാജ്യങ്ങളുണ്ട് ; ഹിന്ദുക്കൾക്കായി ഒരു രാജ്യം പോലുമില്ല : നിതിൻ ഗഡ്കരി

മുസ്ലീങ്ങൾക്ക് പോകാൻ നിരവധി രാജ്യങ്ങളുണ്ട് ; ഹിന്ദുക്കൾക്കായി ഒരു രാജ്യം പോലുമില്ല : നിതിൻ ഗഡ്കരി

 

സ്വന്തം ലേഖകൻ

ന്യൂഡൽഹി: പൗരത്വ നിയമഭേദഗതിക്കെതിരെ രാജ്യവ്യാപകമായി പ്രതിഷേധങ്ങൾ തുടരുന്നതിനിടെ കേന്ദ്ര സർക്കാരിനെ ന്യായീകരിച്ച് മന്ത്രി നിതിൻ ഗഡ്കരി രംഗത്തെത്തി. ലോകത്ത് നിരവധി മുസ്ലിം രാജ്യങ്ങളുണ്ടെങ്കിലും ഹിന്ദുക്കൾക്ക് മാത്രമായി ഒരു രാജ്യം പോലുമില്ലെന്ന് ഗഡ്കരി പറഞ്ഞു. ഒരു ചാനൽ അഭിമുഖത്തിലായിരുന്നു ഗഡ്കരി അദ്ദേഹം ഇപ്രകാരം പറഞ്ഞത്.

ഹിന്ദുക്കൾക്കായി ഒരു രാജ്യം പോലുമില്ല. മുൻപ് ഹിന്ദു രാജ്യമായി നേപ്പാൾ ഉണ്ടായിരുന്നു. എന്നാൽ ഇപ്പോൾ ഒരൊറ്റ രാജ്യംപോലും ഹിന്ദുക്കൾക്കായി ഇല്ല. അപ്പോൾ ഹിന്ദുക്കളും സിഖ് മതക്കാരും എവിടെ പോകും? മുസ്ലിങ്ങൾക്ക് പൗരത്വം ലഭിക്കുന്ന നിരവധി മുസ്ലിം രാജ്യങ്ങളുണ്ട്, അദ്ദേഹം പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് പ്രതിപക്ഷം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുകയാണെന്നും ഗഡ്കരി ആരോപിച്ചു. നമ്മുടെ രാജ്യത്തെ ഒരു മുസ്ലിം പൗരനും ഞങ്ങൾ എതിരല്ല. ചില രാഷ്ട്രീയ പാർട്ടികൾ ന്യൂനപക്ഷങ്ങൾക്കിടയിൽ ഭയം സൃഷ്ടിക്കാൻ ശ്രമിക്കുകയാണ്. വിവേചനത്തിന്റെ രാഷ്ട്രീയത്തിന് എതിരാണ് ഞങ്ങളുടെ സർക്കാർ എന്ന കാര്യം ഞാൻ ഉറപ്പുനൽകുകയാണ്, ഗഡ്കരി പറഞ്ഞു. ഈ സാഹചര്യത്തിൽ പൗരത്വ നിയമം അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.