video
play-sharp-fill
കോട്ടയത്ത് ഹർത്താൽ ഭാഗീകം: കടകൾ അടപ്പിക്കാൻ ശ്രമിച്ച പ്രായപൂർത്തിയാകാത്ത ഒരാൾ അടക്കം നാലു പേർ പിടിയിൽ: സ്വകാര്യ വാഹനങ്ങളും കെ.എസ്.ആർ.ടി.സിയും സർവീസ് നടത്തുന്നു

കോട്ടയത്ത് ഹർത്താൽ ഭാഗീകം: കടകൾ അടപ്പിക്കാൻ ശ്രമിച്ച പ്രായപൂർത്തിയാകാത്ത ഒരാൾ അടക്കം നാലു പേർ പിടിയിൽ: സ്വകാര്യ വാഹനങ്ങളും കെ.എസ്.ആർ.ടി.സിയും സർവീസ് നടത്തുന്നു

സ്വന്തം ലേഖകൻ

കോട്ടയം: പൗരത്വ ബില്ലിനെതിരായ പ്രതിഷേധത്തിന്റെ ഭാഗമായി വിവിധ സംഘടനകൾ നടത്തിയ ഹർത്താൽ ജില്ലയിൽ ഭാഗീകം. കോട്ടയം നഗരത്തിൽ ഹർത്താൽ അനുകൂലികൾ രാവിലെ പ്രകടനം നടത്തി. ഹർത്താലിന്റെ ഭാഗമായി ഇല്ലിക്കലിൽ റോഡ് ഉപരോധിച്ചവരെയും, എസ്.എച്ച് മൗണ്ടിലെ ഇന്ത്യൻ കോഫി ഹൗസ് അടപ്പിക്കാൻ ശ്രമിച്ചവരെയും പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. തിങ്കളാഴ്ച രാത്രിയിൽ അഞ്ചു പേരെ കരുതൽ തടങ്കലിൽ എടുത്തിരുന്നു പൊലീസ്.

സംഭവവുമായി ബന്ധപ്പെട്ട് പ്രായപൂർത്തിയാകാത്ത ഒരാൾ അടക്കം നാലു പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇല്ലിക്കലിൽ റോഡ് ഉപരോധിക്കാൻ ശ്രമിച്ചപ്പോഴാണ് പ്രായപൂർത്തിയാകാത്ത ഒരാൾ അടക്കം രണ്ടു പേരെ പിടികൂടിയത്. എം.സി റോഡിൽ ചവിട്ടുവരിയ്ക്കും എസ്എച്ച് മൗണ്ടിനും ഇടയിലുള്ള ഇന്ത്യൻ കോഫി ഹൗസ് അടപ്പിക്കാനാണ് രണ്ടംഗ സംഘം എത്തിയത്. ഒൻപത് മണിയോടെ കട അടപ്പിക്കാൻ ഇവർ ശ്രമിച്ചതോടെ കോഫി ഹൗസ് അധികൃതർ വിവരം ഗാന്ധിനഗർ പോലീസിൽ അറിയിച്ചു. ‘

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടർന്ന് സ്ഥലത്ത് എത്തിയ പോലീസ് സംഘം ഇരുവരെയും അറസ്റ്റ് ചെയ്ത് നീക്കി. ഹൈക്കോടതി ഉത്തരവ് ലംഘിച്ച സാഹചര്യത്തിൽ ഇവരെ അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്യും. ഹർത്താൽ ദിവസം സ്വകാര്യ വാഹനങ്ങളാണ് നഗരത്തിൽ കൂടുതലും സർവീസ് നടത്തുന്നത്. സ്വകാര്യ ബസുകൾ ഓടുന്നില്ല. കടകൾ തുറക്കും എന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും വ്യാപാരികൾ ആരും തന്നെ കടകൾ തുറക്കുന്നില്ല.

കെ.എസ്.ആർ.ടി.സി ബസുകളും ഓട്ടോറിക്ഷകളും നഗരത്തിൽ സർവീസ് നടത്തുന്നുണ്ട്. കനത്ത സുരക്ഷയാണ് ജില്ലയിൽ പൊലീസ് ഒരുക്കിയിരിക്കുന്നത്.