video
play-sharp-fill
അനുഗ്രഹ ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ കിടപ്പുരോഗികൾക്ക് സാന്ത്വനോപകരണങ്ങൾ വിതരണം ചെയ്തു

അനുഗ്രഹ ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ കിടപ്പുരോഗികൾക്ക് സാന്ത്വനോപകരണങ്ങൾ വിതരണം ചെയ്തു

സ്വന്തം ലേഖകൻ

കോട്ടയം: അഞ്ചു വർഷത്തിലേറെയായി കോട്ടയത്ത് പ്രവർത്തിക്കുന്ന അനുഗ്രഹ ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ കിടപ്പു രോഗികൾക്ക് സാന്ത്വനോപരണങ്ങൾ വിതരണം ചെയ്തു.


പദ്ധതിയുടെ ഉദ്ഘാടനം കോട്ടയം പ്രസ് ക്ലബ്ബ് ഓഡിറ്റോറിയത്തിൽ
തിരുവഞ്ചൂർ രാധാകൃഷ്ണൻ നിർവഹിച്ചു. പ്രസിഡന്റ് സി.കെ. റഷീദ് യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു. അഞ്ചു വർഷത്തിലേറെയായി നഗരത്തിൽ പ്രവർത്തിക്കുന്ന അനുഗ്രഹ ചാരിറ്റബിൾ സൊസൈറ്റിയിൽ നിന്നും പ്രതിവർഷം ആയിരക്കണക്കിന് നിർധനർക്കാണ് ചികിത്സാ സഹായവും, വിവിധ സഹായങ്ങളും ലഭിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എസ്.എൻ.ഡി.പി കോട്ടയം യൂണിയൻ താലൂക്ക് സെക്രട്ടറി ആർ. രാജീവ് നവജീവൻ ട്രസ്റ്റ് ചെയർമാൻ പി.യു.തോമസ്, നഗരസഭ അംഗം എസ്. ഗോപകുമാർ. ഷിഫാർ മൗലവി.സാദിക്ക് മൗലവി.താഹാ മൗലവി.സക്കീർ മൗലവി. പി.ഒ. അബ്ദുൽ സലാം എം.കെ  കാദർ.സലാഹുദ്ധീൻ .നൗഷാദ് തുടങ്ങിയവർ പ്രസംഗിച്ചു.

ഡിസംബർ എട്ടു  മുതൽ നിർധനരായ കിടപ്പ് രോഗികൾക്ക് അവശ്യമായ വാട്ടർ ബെഡ്, എയർ ബെഡ്, വീൽച്ചെയർ കട്ടിൽ വോക്കർ തുടങ്ങിയ അവശ്യ വസ്തുക്കൾ ഉപയോഗിക്കാൻ സജ്ജമായി വിതരണം ചെയ്തു തുടങ്ങിയിട്ടുണ്ട്. അഞ്ചു വർഷമായി പ്രവർത്തിക്കുന്ന സംഘടനയിൽ നിലവിൽ 29 അംഗങ്ങളാണ് ഉള്ളത്. രണ്ടു വർഷത്തിലേറെയായി പത്തു കുടുംബങ്ങൾക്ക് ഒരു മാസത്തേയ്ക്കുള്ള ഭക്ഷ്യസാധനങ്ങൾ അവരുടെ വീടുകളിൽ എത്തിച്ചു നൽകുന്നുണ്ട്.

അഞ്ചു വർഷമായി റമളാൻ മാസത്തിൽ 150 ഓളം കുടുംബങ്ങൾക്ക് ഒരു മാസത്തേക്കുള്ള ഭക്ഷ്യവസ്തുക്കൾ എത്തിച്ചു നൽകുന്നതും ഈ സംഘടനയുടെ നേതൃത്വത്തിലാണ്. സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് നിർമ്മാണം പൂർത്തിയാക്കാതിരുന്ന രണ്ടു വീടുകൾ വാസയോഗ്യമാക്കി നൽകുകയും, നിരവധി കുട്ടികൾക്ക് പഠനസഹായം വിതരണം ചെയ്യുകയും ചെയ്തിട്ടുണ്ട്. നിരവധി അർഹർക്ക് മരുന്നും മറ്റ് സഹായങ്ങളും നൽകി. നിരവധി സാധു കുടംബങ്ങൾക്ക് വിവാഹ സഹായം നൽകി
എല്ലാ ബുധനാഴ്ച്ചയും രോഗികളായ ആളുകളെ സന്ദർശിച്ച് സാമ്പത്തിക സഹായം ചെയ്യണ്ടവർക്ക് സഹായം നൽകുകയും ചെയ്യുന്നതും സംഘടനയുടെ പ്രവർത്തകരുടെ നേതൃത്വത്തിലാണ്.