video
play-sharp-fill
ഓടുന്ന ട്രെയിനിന് നേരെ കല്ലെറിഞ്ഞ സംഭവം ; യുവാക്കൾക്ക് ഒരുവർഷം കഠിന തടവ്

ഓടുന്ന ട്രെയിനിന് നേരെ കല്ലെറിഞ്ഞ സംഭവം ; യുവാക്കൾക്ക് ഒരുവർഷം കഠിന തടവ്

 

സ്വന്തം ലേഖിക

കണ്ണൂർ : ഓടുന്ന ട്രെയിനിന് നേരേ കല്ലെറിഞ്ഞ കേസിൽ മൂന്ന് യുവാക്കൾക്ക് ഒരു വർഷം കഠിന തടവ് ശിക്ഷ വിധിച്ചു .കണ്ണൂർ ഫസ്റ്റ് ക്ലാസ്സ് കോടതിയാണ് ശിക്ഷ വിധിച്ചത്. മാടായി സി.എസ്.ഐ. ചർച്ചിനടുത്ത സുലൈമാൻ ഹാജി ക്വാർട്ടേഴ്‌സിൽ താമസിക്കുന്ന പാടിക്കൽ സി.എച്ച്.അൽഅമീൻ (23), ഏഴോം പുല്ലാഞ്ഞിയിട നെരുവമ്പ്രത്തെ ചിറക്കൽ ഹൗസിൽ സി.ഷാഹിദ് (23), പഴയങ്ങാടി കോഴിബസാറിലെ താഴത്തും കണ്ടിയിൽ ടി.കെ.ഷഫീഖ് (24) എന്നിവരെയാണ് ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് രുഗ്മ എസ്.നായർ ശിക്ഷിച്ചത്.

2015 നവംബർ 23നാണ് കേസിനാസ്പദമായ സംഭവം നടന്നത് . വൈകുന്നേരം നാലോടെ ചെറുകുന്ന് താവത്ത് കോയമ്പത്തൂർ – മംഗലാപുരം സൂപ്പർഫാസ്റ്റ് എക്‌സ്പ്രസിന് നേരെയാണ് ഇവർ കല്ലെറിഞ്ഞത്. ഇതേത്തുടർന്ന് വണ്ടി നിർത്തിയിടുകയും ലോക്കോ പൈലറ്റ് സ്റ്റേഷൻ മാസ്റ്ററെ വിവരമറിയിക്കുകയും ചെയ്തു. തുടർന്ന് സ്റ്റേഷൻ മാസ്റ്റർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കണ്ണപുരം പോലീസ് യുവാക്കൾക്കെതിരെ കേസെടുത്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group