play-sharp-fill
കാമുകിയ്‌ക്കൊപ്പം ജീവിക്കാൻ അച്ഛൻ അമ്മയെ കൊലപ്പെടുത്തിയപ്പോൾ പെരുവഴിയിലായത് ആറാം ക്ലാസ്സുകാരൻ ; സ്വന്തം മകളുടെ കൊലപാതകിയുടെ മകനെ ഏറ്റെടുക്കാതെ കുടുംബം

കാമുകിയ്‌ക്കൊപ്പം ജീവിക്കാൻ അച്ഛൻ അമ്മയെ കൊലപ്പെടുത്തിയപ്പോൾ പെരുവഴിയിലായത് ആറാം ക്ലാസ്സുകാരൻ ; സ്വന്തം മകളുടെ കൊലപാതകിയുടെ മകനെ ഏറ്റെടുക്കാതെ കുടുംബം

സ്വന്തം ലേഖകൻ

കൊച്ചി: ഉദയംപേരൂരിൽ കാമുകിയായ സുനിത ബേബിക്കൊപ്പം ജീവിക്കാൻ അച്ഛൻ അമ്മയെ കൊലപ്പെടുത്തിയതോടെ ആരോരുമില്ലാതെ പെരുവഴിയിലായത് ആറാം ക്ലാസുകാരനാണ്. പ്രേംകുമാറിന്റെയും വിദ്യയുടെയും ഇളയ മകനെയാണ് ബന്ധുക്കൾ ഏറ്റെടുക്കാതെ കയ്യൊഴിഞ്ഞത്. ബന്ധുക്കൾ ഇവരുടെ മൂത്തമകളെ ഏറ്റെടുത്തെങ്കിലും ഇളയമകനെ ഏറ്റെടുക്കാൻ തയ്യാറായില്ല. ഇതോടെ കുട്ടിയെ ചൈൽഡ് വെൽഫെയർ കമ്മിറ്റി സംരക്ഷകേന്ദ്രത്തിലേക്ക് മാറ്റി.

ജോലിക്കായി വിദേശത്തേക്ക് പോകുകയാണെന്നും അതിനാൽ പഠിക്കാൻ സംരക്ഷകേന്ദ്രത്തിലാക്കാമെന്നും മകനെ വിശ്വസിപ്പിച്ച് ഇവിടേക്ക് പോകുംവഴിയായിരുന്നു മകന്റെ കൺമുന്നിൽവെച്ച് പ്രേംകുമാർ പൊലീസ് പിടിയിലാകുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിദ്യയുടെ കൊലപാതകമരണത്തിനും പ്രേംകുമാറിന്റെ ജയിൽവാസത്തിനുമപ്പുറം വിദ്യയുടെ മരണത്തിന്റെ യഥാർത്ഥ ഇര അവരുടെ ഇളയ മകനാണ്. ഒറ്റ നിമിഷംകൊണ്ട് അച്ഛനും അമ്മയും സഹോദരിയുമാണ് ആ കുരുന്നിന് നഷ്ടമായിരിക്കുന്നത്. വിദ്യയുടെ കൊലപാതകം പുറത്തറിയുന്നതിന് മുൻപ് തന്നെ പ്രേംകുമാർ മക്കളെ തിരുവനന്തപുരത്തേക്ക് മാറ്റിയിരുന്നു. പ്രേംകുമാറിന്റെ സ്വഭാവത്തിൽ പേടിതോന്നിയ ഒൻപതാം ക്ലാസ്സുകാരി സ്‌കൂൾ കൗൺസിലറോട് പരാതി പറഞ്ഞതോടെ കുട്ടികൾ ചൈൽഡ് വെൽഫയർ കമ്മിറ്റിയുടെ മുന്നിലെത്തി. കമ്മിറ്റി പ്രേംകുമാറിന്റെ ബന്ധുക്കളെ വിളിച്ചുവരുത്തിയപ്പോൾ അവർ മകളെ മാത്രം ഏറ്റെടുക്കുകയായിരുന്നു.
ഇതിനുപുറമെ തന്റെ കൺമുന്നിൽ വച്ചുള്ള അച്ഛന്റെ അറസ്റ്റും ആറാം ക്ലാസ്സുകാരന് ഇരട്ടി ആഘാതമായി. ഏറ്റെടുക്കാൻ തയാറാണോയെന്ന് ബന്ധുക്കളോട് ഒരിക്കൽകൂടി അന്വേഷിക്കും. ഇല്ലെങ്കിൽ ഇനി അവനിനി അനാഥനാണ്.