
ഐഎസ്എല്ലിൽ കേരള ബ്ലാസ്റ്റേഴ്സിന് ഇന്ന് സീസണിലെ അഞ്ചാം ഹോം മത്സരം ജംഷഡ്പൂർ നിരയിൽ ബ്ലാസ്റ്റേഴ്സ് മുൻ താരം സി.കെ. വിനീത് കളിയിലെ ശ്രദ്ധാകേന്ദ്രം
സ്വന്തം ലേഖകൻ
എറണാകുളം : ഐഎസ്എല്ലിൽ കേരള ബ്ലാസ്റ്റേഴ്സിന് ഇന്ന് സീസണിലെ അഞ്ചാം ഹോം മത്സരം. ലീഗിൽ മുന്നിലെത്താൻ ശ്രമിക്കുന്ന ജംഷഡ്പൂർ എഫ്സിയാണ് വൈകിട്ട് 7.30ന് തുടങ്ങുന്ന മത്സരത്തിൽ ബ്ലാസ്റ്റേഴ്‌സിന്റെ എതിരാളികൾ. ജംഷഡ്പൂർ നിരയി ബ്ലാസ്റ്റേഴ്സ് മുൻ താരം സി കെ വിനീത് ആകും മത്സരത്തിലെ ശ്രദ്ധാകേന്ദ്രം.
ഒക്ടോബർ 20ലെ ഉദ്ഘാടനമത്സരത്തിൽ എടികെയെ തോൽപ്പിച്ചശേഷം ഒരു കളി പോലും ജയിക്കാൻ ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞിട്ടില്ല. ഏഴ് കളിയിൽ ആറ് പോയിൻറ് മാത്രമുള്ള ബ്ലാസ്റ്റേഴ്സ് നിലവിൽ എട്ടാം സ്ഥാനത്താണ്. 12 പോയിൻറുമായി നാലാം സ്ഥാനത്തുള്ള ജംഷഡ്പൂരിന് ഇന്ന് ജയിച്ചാൽ ഒന്നാം സ്ഥാനത്തേക്ക് ഉയരാം.
Whatsapp Group 1 | Whatsapp Group 2 |Telegram Group

മികച്ച കളി പുറത്തെടുക്കാൻ മാത്രമായാണ് കൊച്ചിയിൽ എത്തിയതെന്ന് ജംഷഡ്പൂരിൻറെ മലയാളിതാരം സി കെ വിനീത് പറഞ്ഞു. ബ്ലാസ്റ്റേഴ്സ് ആരാധകർ എങ്ങനെ വരവേൽക്കുമെന്നതിനെ കുറിച്ച് ആശങ്കയില്ലെന്നും വിനീത് പറഞ്ഞു.