തേജസ്സിന് പിന്നാലെ രാജ്യത്ത് 150 പുതിയ സ്വകാര്യ ട്രെയിനുകളും ; അതിവേഗ നടപടികളുമായി കേന്ദ്രസർക്കാർ

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

ന്യൂഡൽഹി: രാജ്യത്ത് തേജസ്സിന് പിന്നാലെ 150 പുതിയ സ്വകാര്യട്രെയിനുകളും. റെയിൽവേ സ്വകാര്യവൽക്കരണത്തിന് അതിവേഗ നടപടികളുമായി കേന്ദ്ര സർക്കാർ.

100 റൂട്ടുകളിൽ 150 പുതിയ സ്വകാര്യ പാസഞ്ചർ ട്രെയിനുകൾക്ക് സർവീസ് നടത്താൻ അനുമതി നൽകാനാണ് സർക്കാർ നീക്കം. അടുത്ത മാസം നടക്കുന്ന കേന്ദ്രസർക്കാർക്കറിെന്റ പബ്ലിക് പ്രൈവറ്റ് പാർട്‌നർഷിപ്പ് അപ്രൈസൽ കമ്മിറ്റിയുടെ യോഗത്തിൽ ഇക്കാര്യം ചർച്ചക്ക് വരുമെന്നാണ് റിപ്പോർട്ടുകൾ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

റെയിൽവേ അധികൃതർ നീതി ആയോഗ് സി.ഇ.ഒ അമിതാഭ് കാന്തുമായി നടത്തിയ കൂടിക്കാഴ്ചയിൽ ഇക്കാര്യം ചർച്ചയായി. ഇതിലൂടെ ഏകദേശം 22,500 കോടി സ്വരൂപിക്കാനാവുമെന്നാണ് റെയിൽവേയുടെ വിലയിരുത്തൽ.